കേരളം

kerala

ETV Bharat / entertainment

ഷെയിൻ നിഗത്തിന്‍റെ കോളിവുഡ് അരേങ്ങേറ്റം; 'മദ്രാസ്‌കാരൻ' അപ്‌ഡേറ്റ് പുറത്ത് - Shane Nigam Madraskaaran Movie updates - SHANE NIGAM MADRASKAARAN MOVIE UPDATES

തെലുഗു നടി നിഹാരിക കൊണ്ടേലയാണ് 'മദ്രാസ്‌കാരൻ' സിനിമയിലെ നായിക.

SHANE NIGAM STARRER MADRASKAARAN  SHANE NIGAM KOLLYWOOD DEBUT  ഷെയിൻ നിഗം മദ്രാസ്‌കാരൻ സിനിമ  ഷെയിൻ നിഗം തമിഴിൽ
Shane Nigam in Madraskaaran (ETV Bharat)

By ETV Bharat Kerala Team

Published : Jun 5, 2024, 8:18 PM IST

ലയാളികളുടെ പ്രിയതാരം ഷെയ്ൻ നിഗം നായകനാകുന്ന തമിഴ് ചിത്രം 'മദ്രാസ്‌കാര'ന്‍റെ അപ്‌ഡേറ്റ് പുറത്ത്. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇക്കാര്യം വ്യക്തമാക്കി വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

തെലുഗു നടി നിഹാരിക കൊണ്ടേലയാണ് ഈ സിനിമയില്‍ ഷെയ്ൻ നിഗത്തിന്‍റെ നായികയായി എത്തുന്നത്. ഷെയ്‌നിന്‍റെ ആദ്യ തമിഴ് സിനിമയാണ് 'മദ്രാസ്‌കാരൻ'. ദുൽഖർ സൽമാനാണ് ഷെയിൻ നിഗത്തിന്‍റെ കോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി നേരത്തെ പ്രേക്ഷകരുമായി പങ്കുവച്ചത്.

'രംഗോലി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ ആർജിച്ച സംവിധായകൻ വാലി മോഹൻദാസിനൊപ്പം ഷെയിനും ചേരുന്നതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. എസ് ആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബി ജഗദീഷ് നിർമിക്കുന്ന 'മദ്രാസ്‌കാരനി'ൽ കലൈയരശനും പ്രധാന വേഷത്തിലുണ്ട്. എസ് ആർ പ്രൊഡക്ഷൻസിന്‍റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.

സുന്ദരമൂർത്തി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രസന്ന എസ് കുമാറും കൈകാര്യം ചെയ്യുന്നു. നേരത്തെ 'മദ്രാസ്‌കാരൻ' സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഏറെ രസകരമായ വീഡിയോ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ നടത്തിയത്. ദുൽഖർ സൽമാൻ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ട വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. സംവിധായകൻ ഉൾപ്പെടുന്ന 'മദ്രാസ്‌കരൻ' ടീം ഷെയിനോട് ചിത്രത്തിന്‍റെ കഥ വിവരിക്കുന്നതായിരുന്നു വീഡിയോ. തമിഴിൽ ആദ്യമായി അഭിനയിക്കുന്നതിനാൽ തന്നെ ശിവാജി ഗണേശൻ, രജനീകാന്ത്, വിജയ് എന്നിവരെ പോലെ ഷെയ്‌ൻ ഡയലോഗ് പറയുന്നതും അഭിനയിക്കുന്നതും കാണാം.

ALSO READ:പ്രഭാസിന്‍റെ 'കൽക്കി 2898 എഡി' ട്രെയിലർ എപ്പോൾ ? ; അപ്‌ഡേറ്റ് പുറത്ത്

ABOUT THE AUTHOR

...view details