കേരളം

kerala

ETV Bharat / entertainment

പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും; 'അന്‍വര്‍' 4K പതിപ്പ് റീ റീലീസിനൊരുങ്ങുന്നു - PRITHVIRAJ FILM ANWAR RE RELEASE - PRITHVIRAJ FILM ANWAR RE RELEASE

പൃഥ്വിരാജ്- അമൽ നീരദ് ചിത്രം 'അൻവർ' 4K റീ റിലീസ് ഒക്ടോബർ 18 ന്. മലയാളത്തിലും തമിഴിലുമായി ചിത്രം റീ റിലീസ് ചെയ്യും. 2010 ല്‍ ആണ് ചിത്രം നേരത്തെ റിലീസ് ചെയ്‌തത്.

PRITHVIRAJ SUKUMARAN  ANWAR CINEMA  അമല്‍ നീരദ് സിനിമ  റീ റിലീസ് സിനിമ
ANWAR CINEMA POSTER (ETV Bharat)

By ETV Bharat Entertainment Team

Published : Oct 1, 2024, 3:22 PM IST

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ത്രില്ലർ ചിത്രം 'അൻവർ' റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്‍റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

അന്‍വര്‍ മുഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായി പൃഥ്വിരാജ് എത്തിയ ചിത്രമാണിത്. 4കെ ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്‌റ്റര്‍ ചെയ്‌താണ് വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്

തന്‍റെ സിനിമ കരിയര്‍ ജീവിതത്തിലെ 25ാം വർഷത്തിലേക്കു കൂടി കടക്കുകയാണ് പൃഥ്വിരാജ്. . സെലിബ്‌സ് ആൻഡ് റെഡ് കാർപെറ്റിന്‍റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്‌തത് 2010 ലാണ്. മോളിവുഡ് ബോക്‌സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്‍റെ മേക്കിങ്ങും യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായി മാറിയിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ - അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്, പിആർഒ- ശബരി, അരുൺ പൂക്കാടൻ.

Also Read:സ്‌റ്റൈലിഷ് ലുക്കില്‍ അമ്പരപ്പിച്ച് കീര്‍ത്തി;'എപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍'- ചിത്രങ്ങള്‍

ABOUT THE AUTHOR

...view details