ETV Bharat / entertainment

കൊല്ലാൻ എത്തിയ കാണ്ടാമൃഗം, അന്‍റാർട്ടിക്കയിലെ തിമിഗലം; മരണം മുന്നില്‍ കണ്ട അനുഭവങ്ങളുമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ - Wildlife photographer Balan

author img

By ETV Bharat Entertainment Team

Published : 2 hours ago

തന്‍റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി നിമിഷങ്ങളെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവച്ച് ബാലൻ മാധവൻ. ഭയം എന്ന വാക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രയോഗമാണെന്ന് ബാലൻ മാധവൻ.

BALAN MADHAVAN SHARING EXPERIENCES  PHOTOGRAPHER BALAN MADHAVAN  ഫോട്ടോഗ്രാഫർ ബാലൻ മാധവന്‍  വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ
Wildlife photographer Balan Madhavan (ETV Bharat)

ന്ത്യയിലെ പ്രശസ്‌തരായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് ബാലൻ മാധവൻ. ഓർമ്മകളെ ഒരു ഫ്രയിമിനുള്ളിൽ ആക്കാനുള്ള യാത്രകൾക്കിയിൽ നേരിട്ടതും അനുഭവിച്ച് അറിഞ്ഞതുമായ നിമിഷങ്ങളെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ബാലന്‍ മാധവന്‍.

ജീവിതം ഫോട്ടോഗ്രാഫിയിലേക്ക് പറിച്ചു നടാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും സ്വന്തം ക്യാമറ ബാലന്‍ ആദ്യമായി തിരിച്ചു വച്ചത് പ്രകൃതിക്ക് നേരെയാണ്. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആകാൻ ജീവിതത്തിൽ ഒരുപാട് ചിന്തിക്കേണ്ടി വന്നില്ലെന്നാണ് ബാലൻ മാധവൻ പറയുന്നത്.

ഫോട്ടോഗ്രാഫി പാഷനായിട്ടുള്ള ഏതൊരാളുടെയും ആഗ്രഹമാണ് ഒരിക്കലെങ്കിലും ക്യാമറയുമായി കാട്ടിൽ കയറണമെന്നത്. അപ്രതീക്ഷിതമായോ കൃത്യമായ മുന്നൊരുക്കങ്ങളോടെയൊ, അറിഞ്ഞതും അറിയാത്തതുമായ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തണമെന്നതും. ചിത്രങ്ങൾ എടുക്കുന്നതിലുപരി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നത് സമാന്തര ജീവിതമാണ്.

കാട്, ബാലൻ മാധവന് ഒരിക്കലും അപരിചിതമായിരുന്നില്ല. പിതാവ് വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിലെ പല ഫോറസ്‌റ്റ് ഏരിയകളിലും ബാലന്‍ മാധവന്‍റെ പിതാവ് ഡിഎഫ്‌ഒ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. അന്ന് ലഭിച്ചിരുന്ന സർക്കാർ കോട്ടേഴ്‌സുകളൊക്കെ കാടിനോട് ചേർന്നായിരിക്കും.

പിതാവിന് ഫോട്ടോഗ്രാഫിയിൽ നല്ല കമ്പമുണ്ടായിരുന്നു. സ്വാഭാവികമായും ക്യാമറ കയ്യിലെത്താൻ ബാലന് അധിക സമയം വേണ്ടിവന്നില്ല. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മാത്രമല്ല, ഒരു പരിസ്ഥിതി സംരക്ഷകന്‍ കൂടിയാണ് ബാലൻ മാധവൻ. താന്‍ എങ്ങനെ പ്രകൃതി സംരക്ഷകനായി എന്നതിനെ കുറിച്ച് ബാലന്‍ പറഞ്ഞു.

"പ്രകൃതിയും വന്യതയും പേരും പ്രശസ്‌തിയും തന്നു. അതിന് അപ്പുറത്തേയ്‌ക്ക് കാഴ്‌ച്ചപ്പാടുകൾ വളർന്നപ്പോൾ പ്രകൃതിയെ സസൂഷ്‌മം വീക്ഷിക്കാൻ ആരംഭിച്ചു. അതിന്‍റെ പരിണിതഫലമായി പ്രകൃതി സംരക്ഷണം എന്നൊരു ചിന്ത എന്നിൽ ഉണർന്നു.

പ്രകൃതിക്ക് വരുന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ വംശനാശം ഇതൊക്കെ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന രീതിയിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യങ്ങളായിരുന്നു.

വനവും വന്യജീവിയുമൊക്കെ ചിത്രങ്ങളായി മനുഷ്യർ കണ്ട് ആസ്വദിക്കുമ്പോൾ കുറച്ച് വർഷങ്ങൾക്കപ്പുറം ഞങ്ങളെ പോലുള്ള കുറച്ച് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിൽ മാത്രം ഇതൊക്കെ ഒതുങ്ങി പോകാൻ പാടില്ല. പറ്റാവുന്ന രീതിയിൽ ഈ ഭൂമിയെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നുണ്ട്." -ബാലന്‍ മാധവന്‍ പറഞ്ഞു.

തന്‍റെ ചില വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി നിമിഷങ്ങളെ കുറിച്ചും ബാലൻ മാധവൻ പങ്കുവച്ചു. ഭയം എന്ന വാക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

"കാട്ടിലേയ്‌ക്ക് നമ്മൾ ചിത്രമെടുക്കാൻ പോകുമ്പോൾ അതിക്രമിച്ച് കടക്കുന്നവരാണെന്ന സ്വയബോധം ആദ്യം ഉണ്ടാകണം. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഏതെങ്കിലുമൊരു വനത്തിലേയ്‌ക്ക് പോകാൻ തീരുമാനിച്ചാൽ ആ വനത്തിൽ ഉണ്ടാകാവുന്ന ജീവികളെ കുറിച്ചൊരു ധാരണ ഉണ്ടായിരിക്കണം.

വന്യജീവികൾക്ക്, പൊതുവേ മനുഷ്യരെ ഇഷ്‌ടമല്ല. അതുകൊണ്ട് തന്നെ നമ്മൾ വനത്തിലേക്ക് കയറിച്ചെന്നാൽ അവറ്റകൾ ഓടി ഒളിക്കുകയോ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയോ ചെയ്യും."-ബാലന്‍ മാധവന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി തവണ ആന ഓടിച്ച അനുഭവവും ബാലന്‍ പങ്കുവച്ചു. "കേരളത്തിലെ കാടുകളിൽ പലപ്പോഴും നേരിട്ടിട്ടുള്ള പ്രശ്‌നമാണ് ആനയുടെ ആക്രമണം. നിരവധി തവണ ആന ഓടിച്ചിട്ടുണ്ട്. എപ്പോൾ എങ്ങനെ എവിടെ നിന്ന് ആനയുടെ ആക്രമണം വരുമെന്ന് പറയാൻ സാധിക്കില്ല.

ഒരുപക്ഷേ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി ആകില്ല അവ നമ്മുക്ക് നേരെ പാഞ്ഞടുക്കുന്നത്. ഭയപ്പെടുത്തി നമ്മളെ ഒഴിവാക്കണം, അതാണ് ഉദ്ദേശം. കൊല്ലാനാണെങ്കിൽ ആന ഏതു വിധേനയും നമ്മളെ ഓടിച്ചിട്ട് പിടിക്കും. ചിന്നംവിളിച്ച് കൊമ്പുകുലുക്കി വരുന്ന കാട്ടാനകൾ എല്ലാ വന്യജീവി ഫോട്ടോഗ്രാഫറുടെയും പേടിസ്വപ്‌നമാണ്. കാട്ടിൽ ഓടി രക്ഷപ്പെടുന്നത് ഭീരുത്വമല്ല."-ബാലന്‍ മാധവന്‍ പറഞ്ഞു.

നിരവധി വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരേയൊരു തവണയാണ് മരണത്തെ മുഖാമുഖം കണ്ടതെന്ന് ബാലൻ മാധവൻ അസ്വസ്ഥതയോടെ വെളിപ്പെടുത്തി. "നേപ്പാളിലെ ബർദ്യ നാഷണൽ പാർക്കിലാണ് അത്തരമൊരു അപൂർവ്വ സാഹചര്യം അനുഭവിക്കേണ്ടി വന്നത്. കേരളത്തിന് പുറത്തെ മറ്റ് നാഷണൽ പാർക്കുകളിൽ നിന്നും വിഭിന്നമാണ് ബർദ്യ. ആ പാർക്കിലൂടെ നമുക്ക് സധൈര്യം ഇറങ്ങി നടക്കാം.

കടുവ കാണ്ടാമൃഗം ആന ഇവ മൂന്നുമാണ് ഈ നാഷണൽ പാർക്കിലെ പ്രധാന ആകർഷണം. ചിത്രങ്ങൾ എടുക്കാനായി ഒരു ചെറിയ ഡിങ്കിയിൽ വളരെ വീതി കുറഞ്ഞ ഒരു പുഴയിലൂടെ ഞാൻ അടക്കമുള്ള ഒരു സംഘം യാത്ര ചെയ്യുകയാണ്. സുരക്ഷയ്ക്കായി ഒപ്പം ഗൂർഖ സെക്യൂരിറ്റിയും ഉണ്ട്.

കുടയുടെ ഇരുവശത്തും ഏകദേശം 12 അടി നീളമുള്ള വലിയ ആന പുല്ലുകൾ വളർന്നു കിടപ്പുണ്ട്. പെട്ടെന്ന് പുല്ലുകൾക്കിടയിൽ നിന്നും കടുവയുടെ ശബ്‌ദം കേട്ടു. ഒപ്പമുള്ള ഗൂർഖകൾ പറഞ്ഞു "നമുക്ക് ഇവിടെ കാത്തിരിക്കാം കടുവയുടെ സാന്നിധ്യമാണ്, ചിലപ്പോൾ നല്ല ചിത്രം എടുക്കാൻ സാധിച്ചേക്കും".

അവരുടെ നിർദേശ പ്രകാരം ഞങ്ങൾ ക്യാമറയുമായി സഞ്ചരിക്കുന്ന ഡിങ്കിയിൽ പതുങ്ങിയിരുന്നു. ചിത്രം എടുക്കാനുള്ള സൗകര്യാർത്ഥം ഞാൻ ഡിങ്കിയിൽ നിന്നും ചാടി വെള്ളത്തിൽ ഇറങ്ങി ക്യാമറയും പിടിച്ചു നിൽക്കുകയാണ്. പെട്ടെന്ന് വീണ്ടും ഇടിമുഴക്കം പോലൊരു ശബ്‌ദം കേട്ടു. കടുവ ഇപ്പോൾ പുല്ല് വകഞ്ഞു മാറ്റി വരുമെന്നും ക്ലോസ് റേഞ്ചിൽ ഒരു മികച്ച ചിത്രം എടുക്കാൻ സാധിക്കുമെന്നും പ്രതീക്ഷിച്ചു.

പൊടുന്നനെ പുല്ല് വകഞ്ഞ് മാറ്റിയെത്തിയത് ആനയോളം വലിപ്പമുള്ള ഒരു കാണ്ടാമൃഗം ആയിരുന്നു. ഞങ്ങളെ കണ്ടതും ഞങ്ങളെ ആക്രമിക്കാനായി ആ കാണ്ടാമൃഗം വെള്ളത്തിലേക്ക് എടുത്തു ചാടി. ഏകദേശം 50 അടി മാത്രമാണ് കാണ്ടാമൃഗവും ഞങ്ങളും തമ്മിലുള്ള അകലം. മരണം മുന്നിൽ കണ്ടു. എങ്കിലും ഉൾവിളി പോലെ കാണ്ടാമൃഗത്തിന്‍റെ ഒന്ന് രണ്ട് സ്‌നാപ്പുകൾ എടുക്കാൻ സാധിച്ചു.

രണ്ടുമൂന്ന് സെക്കന്‍ഡുകൾക്കുള്ളിൽ മരണം സംഭവിക്കുമെന്ന് ഉറപ്പിച്ചു. എന്നാൽ ഒപ്പം ഉണ്ടായിരുന്ന ഗൂർഖ സെക്യൂരിറ്റികൾ വലിയ ശബ്‌ദമുണ്ടാക്കി ആയുധങ്ങളുമായി കാണ്ടാമൃഗത്തിന് നേരെ പാഞ്ഞടുത്തു. ഗൂർഖകളെ കാണ്ടാമൃഗം കണ്ടതും അത് ഭയന്ന് ഒരു വശത്തേക്ക് ഓടിപ്പോയി.

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ആ സംഭവത്തിനുശേഷം കുറച്ചു സമയത്തേക്ക് ഞങ്ങൾ ആരും അങ്ങോട്ടുമിങ്ങോട്ടും മിണ്ടിയില്ല. കാണ്ടാമൃഗത്തിന്‍റെ ആക്രമണം എന്ന് പറയുന്നത് ബ്ലൈൻഡ് ചാർജ് ആണ്. രക്ഷപ്പെട്ടത് മുൻജന്‍മ സുകൃതം."-നെടുവീർപ്പോടെ ബാലൻ മാധവൻ പറഞ്ഞു.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ കാത്തിരുന്നെടുത്ത ചിത്രം എന്ന പ്രയോഗത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒരു മൃഗത്തെ പ്രതീക്ഷിച്ച് ഒരു ഫോട്ടോഗ്രാഫർക്കും കാത്തിരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

"ചില കാത്തിരിപ്പുകളിൽ ചില നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ആകുന്നു, അതാണ് ശരിയായ പ്രയോഗം. അതിന് ഭാഗ്യം എന്നാണ് പറയുന്നത്. ആ ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പല അപൂർവ്വ ചിത്രങ്ങളും ലഭിക്കുക. എനിക്ക് ഏറ്റവും കൂടുതൽ നല്ല ചിത്രങ്ങൾ ലഭിച്ചിട്ടുള്ളത് ഇരവികുളം നാഷണൽ പാർക്കിൽ നിന്നാണ്.

1994 ൽ ഇരവികുളം നാഷണൽ പാർക്ക് എക്സ്പ്ലോർ ചെയ്യുന്നതിനിടയിൽ ഞാൻ കിടന്നുറങ്ങുന്ന ടെന്‍റിലേക്ക് ഒരു അതിഥി എത്തി. പുലർച്ചെ സൂര്യ കിരണങ്ങൾക്കിടയിലൂടെ ഒരു വരയാട് ടെന്‍റിന്‍റെ വാതിലിൽ വന്ന് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ക്ലിക്ക് ചെയ്‌തതിൽ മികച്ചൊരു ചിത്രമായിരുന്നു അത്."-ബാലൻ മാധവൻ പറഞ്ഞു.

Also Read: "എന്നെ മലയാളികളെ അംഗീകരിക്കൂ"; നല്ലവനായ ഉണ്ണിയും, മദ്യം പോലെ കട്ടൻചായ വലിച്ചു കുടിക്കുന്ന പൃഥ്വിയും.. - Bipin George Interview

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.