ETV Bharat / entertainment

വിജയ്‌യുടെ ഫെയര്‍വല്‍ ചിത്രം 'ദളപതി 69', വില്ലനായി ബോബി ഡിയോള്‍; ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ - Bobby Deol in Vijay last film - BOBBY DEOL IN VIJAY LAST FILM

വിജയ്‌യുടെ സിനിമ ജീവിത്തിലെ അവസാന ചിത്രമാണ് ദളപതി 69. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Bobby Deol in Vijay last film  H Vinoth  ബോബി ഡിയോള്‍  ദളപതി 69
Bobby Deol in Vijay last film (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 1, 2024, 7:01 PM IST

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷോയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 69'. വിജയ്‌യുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമാണിത്. പൂര്‍ണമായും രാഷ്‌ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുന്നതിനാലാണ് വിജയ്‌ സിനിമയോട് വിട പറയുന്നത്.ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. പുതിയ അപ്‌ഡേറ്റ് ആരാധകരെ ഏറെ ആകാംക്ഷയിലാക്കുന്നുണ്ട്.

ഹൈ എനര്‍ജി ആക്ഷന്‍ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമാവാറുള്ള ബോബി ഡിയോള്‍ ആണ് 'ദളപതി 69' നും വില്ലനായി എത്തുന്നതെന്ന് ഔദ്യോഗകമായി പ്രഖ്യാപിച്ചു.

നിര്‍മാതാക്കളായ കെവി എന്‍ പ്രൊഡക്ഷന്‍സാണ് ബോബി ഡിയോള്‍ ചിത്രത്തില്‍ എത്തുന്നതിനെ കുറിച്ച് അറിയിച്ചത്. നിര്‍മാതാക്കളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പ്രേഷകരെ അറിയിച്ചത്. സൂര്യ നായകനായ 'കങ്കുവ'യ്ക്ക് ശേഷം ബോബി ഡിയോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാകും ഇത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒക്‌ടോബര്‍ നാലിന് പൂജ നടക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് അഞ്ച് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്ന ആദ്യ ഷെഡ്യൂളില്‍ ഒരു ഗാനമാവും ചിത്രീകരിക്കുക.'ബീസ്‌റ്റ്' എന്ന ചിത്രത്തിന് ശേഷം പൂജ ഹെഗ്ഡെ വീണ്ടും വിജയ്‌യുടെ നായികയായി എത്തുകയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2025 ഒക്‌ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

കെ വി എൻ പ്രൊഡക്ഷന്‍റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

Also Read:രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരം, സ്‌റ്റന്‍ഡ് ഇട്ടു; സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.