കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ബാധിക്കുന്ന രോഗമാണ് വൈറൽ പനി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വൈറൽ പനിയുടെ സാധ്യത വർധിക്കുന്നു. മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ രോഗം പടർന്നു പിടിക്കാറുണ്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ വൈറൽ പനി പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്. വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് രോഗ ബാധിതർ നേരിടുന്നത്. എന്നാൽ വൈറൽ പനിയുള്ള ഒരു രോഗി കുളിക്കുന്നത് നല്ലതാണോ ? ആരോഗ്യ വിദഗ്‌ധരുടെ ഇടയിൽ തന്നെ രണ്ട് അഭിപ്രായമാണ് ഇത് സംബന്ധിച്ചുള്ളത്. വിശദമായി അറിയാം.
വൈറൽ പനിയുടെ സമയത്തുള്ള കുളി നല്ലതാണോ?
വൈറൽ പനി ബാധിതർ കുളിക്കുന്നത് പൊതുവെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഉന്മേഷം നൽകാനും ഇത് സഹായിക്കും. അതിനാൽ വൈറൽ പനിയുള്ള രോഗികൾക്ക് കുളിക്കുന്നത് സുരക്ഷിതമാണെന്നാണ് ഒരു വിഭാഗം വിദഗ്‌ധരുടെ അഭിപ്രായം. അതേസമയം വൈറൽ പനി ബാധിതരായ കുട്ടികളോ പ്രായമായവരോ കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. എല്ലാവരുടെയും ആരോഗ്യസ്ഥിതി ഒരേപോലെ ആയിരിക്കണമെന്നില്ല. താരതമ്യേന കുറഞ്ഞ ആരോഗ്യമുള്ള ഒരാൾക്ക് വൈറൽ പനി പിടിപെട്ടാൽ കുളി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തിന് കൂടുതൽ തളർച്ചയുണ്ടാകുകയും അസ്വസ്ഥത വർധിപ്പിക്കുകയും ചെയ്തേക്കാം.
വൈറൽ പനിയുടെ ലക്ഷണങ്ങൾ
പനി, ശരീരവേദന, തലവേദന, ക്ഷീണം, ഛർദ്ദി, ഉറക്കമില്ലായ്‌മ തടുങ്ങിയവയാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഓക്കാനം, വരണ്ട ചർമ്മം, വിശപ്പില്ലായ്‌മ, മലബന്ധം, വളറിളക്കം എന്നിവയും ഇതിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. യുവാക്കളിലും മുതിർന്നവരിലും മറ്റ് ചില ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം
- ഉയർന്ന പനി
- കഠിനമായ തലവേദന
- പേശി വേദന
- സന്ധി വേദന
- ക്ഷീണവും ബലഹീനതയും
- തൊണ്ടവേദന
- മൂക്കൊലിപ്പ്
- വിട്ടുമാറാത്ത ചുമ
വൈറൽ പനി എങ്ങനെ തടയാം
- പതിവായി കൈകൾ കഴുകുക
- വ്യക്തി ശുചിത്വം പാലിക്കുക
- വൈറൽ പനി ബാധിതരിൽ നിന്നും അകലം പാലിക്കുക.
- രോഗ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
- പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
source:https://www.ncbi.nlm.nih.gov/pmc/articles/PMC3894045/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ജോലിസമയത്ത് ഉറക്കം തൂങ്ങാറുണ്ടോ ? കാരണങ്ങൾ ഇതാകാം