ന്യൂഡൽഹി: കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റിന് ഇന്ത്യ തകർത്തു. പരമ്പരയുടെ വിജയശില്‍പിയായ ഇന്ത്യയുടെ സ്റ്റാർ ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിന്‍ തന്‍റെ പേരില്‍ ലോകറെക്കോര്‍ഡും കുറിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പരമ്പരയുടെ താരമാകുന്ന കളിക്കാരനെന്ന മുത്തയ്യ മുരളീധരന്‍റെ റെക്കോര്‍ഡിനൊപ്പമാണ് അശ്വിനുമെത്തിയത്. 11 തവണയാണ് ഇരുവരും പരമ്പരയുടെ താരമായത്.
60 ടെസ്റ്റ് പരമ്പരകളിൽ 11 എണ്ണത്തിലും മുത്തയ്യ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിരുന്നു. ഇപ്പോഴിതാ 39 ടെസ്റ്റ് പരമ്പരകളിൽ 11 തവണ നേടിയാണ് അശ്വിൻ മുരളീധരനൊപ്പമെത്തിയത്.
ASHWIN - India's Greatest match winner in Test history 💪 pic.twitter.com/j8aeQDKSdq
— Johns. (@CricCrazyJohns) October 1, 2024
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിങ്സിലാണ് അശ്വിൻ സെഞ്ച്വറി നേടിയത്. 114 റൺസാണ് താരത്തിന്‍റെ പേരിൽ രേഖപ്പെടുത്തിയത്. കൂടാതെ ആകെ 11 വിക്കറ്റുകളും അശ്വന്‍ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 6 വിക്കറ്റും രണ്ടാം മത്സരത്തിൽ 5 വിക്കറ്റുമാണ് അശ്വിൻ വീഴ്ത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1⃣1⃣4⃣ runs with the bat
— BCCI (@BCCI) October 1, 2024
1⃣1⃣ wickets with the ball
R Ashwin becomes the Player of the Series for his terrific all-round display 🫡
Scorecard - https://t.co/JBVX2gyyPf#TeamIndia | #INDvBAN | @ashwinravi99 | @IDFCFIRSTBank pic.twitter.com/ygNcY3QhXd
രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 233 റൺസെടുത്തു. മറുപടിയായി ഇന്ത്യ 9 വിക്കറ്റിന് 285 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും 52 റൺസിന്‍റെ ലീഡ് നേടുകയും ചെയ്‌തു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 146 റൺസിന് പുറത്തായതോടെ ഇന്ത്യക്ക് 95 റൺസ് വിജയലക്ഷ്യം. 8 വിക്കറ്റ് ശേഷിക്കെ യശസ്വി ജയ്‌സ്വാളിന്‍റെ അർധസെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ലക്ഷ്യം നേടി പരമ്പര 2-0ന് സ്വന്തമാക്കി.