ETV Bharat / state

'പത്രത്തിലേത് താന്‍ പറയാത്ത കാര്യം, മലപ്പുറത്തെ മതനിരപേക്ഷ മനസ് എല്ലാവര്‍ക്കുമറിയാം': മുഖ്യമന്ത്രി - CM on Controversial statement

മലപ്പുറം വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രത്തില്‍ വന്നത് താന്‍ പറയാത്ത കാര്യമെന്നും വിശദീകരണം. സര്‍ക്കാരിന്‍റേത് വര്‍ഗീയതയെ ഒറ്റപ്പെടുത്തുന്ന നിലപാടെന്നും മുഖ്യമന്ത്രി.

CM ABOUT CONTROVERSIAL STATEMENT  PINARAYI VIJAYAN HINDU DAILY ISSUE  മലപ്പുറം വിവാദ പരാമര്‍ശം  മുഖ്യമന്ത്രി പിണറായി വിജയന്‍
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 1, 2024, 7:35 PM IST

കോഴിക്കോട്: ദേശീയ ദിനപത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ ഒറ്റപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ദിനപത്രത്തില്‍ വന്നത് താന്‍ പറയാത്ത കാര്യമാണ്. അതില്‍ അവര്‍ ഖേദപ്രകടനവും നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലെ എകെജി ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. ഏറ്റവും അധികം ഹവാലപണവും കള്ളക്കടത്ത് സ്വര്‍ണവും പിടിച്ചെടുത്തത് മലപ്പുറത്ത് നിന്നാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് (ETV Bharat)

കരിപ്പൂരിലെ സ്വര്‍ണക്കടത്തിനെ കുറിച്ച് പറയുമ്പോള്‍ അത് എങ്ങനെയാണ് മലപ്പുറത്തിനെതിരെ ആകുന്നത്. സ്വര്‍ണക്കടത്തുകാരെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ആ രീതിയില്‍ നോക്കുന്നതാണ് നല്ലത്. കൃത്യമായ അജണ്ടയുടെ ഭാഗമായുള്ള പുകമറ സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണിവിടെ. അതിനെ നമ്മുടെ നാട്ടിലെ ആളുകള്‍ ഒരു കാലത്തും അംഗീകരിക്കില്ല. മലപ്പുറത്തെ മതനിരപേക്ഷ മനസ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് ഊനം വരുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരമാണ് സിപിഎം നടത്തുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ പരസ്‌പര പൂരകമായാണ് വര്‍ത്തിക്കുന്നത്. രണ്ടിനോടും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സിപിഎമ്മിന്‍റേത്. തെറ്റ് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: മുഖ്യമന്ത്രിയുടെ അഭിമുഖം:'മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സിയുടേത്'; ഖേദ പ്രകടനവുമായി ദേശീയ ദിനപത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.