ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് ഇനി എത്ര വിജയങ്ങൾ വേണം? - World Test Championship final - WORLD TEST CHAMPIONSHIP FINAL
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ 8 വിജയങ്ങളും രണ്ട് തോൽവികളുമായി ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്.


Published : Oct 1, 2024, 7:50 PM IST
ഹൈദരാബാദ്: കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയുടെ ഫൈനലിന്‍റെ അടുത്തെത്തി. സ്വന്തം തട്ടകത്തില്‍ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര. തുടർന്ന് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പര കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയുടെ ഫൈനലിന് ഔദ്യോഗികമായി യോഗ്യത നേടുന്നതിന് ബംഗ്ലാദേശിനെതിരായ പരമ്പര വിജയിച്ച ഇന്ത്യക്ക് ഇനി എത്ര മത്സരങ്ങൾ ജയിക്കണം..?
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ 11 കളികളില്‍ 8 വിജയങ്ങളും രണ്ട് തോൽവികളുമായി ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്. 12 കളികളില്‍ 8 ജയവുമായി ഓസ്‌ട്രേലിയ രണ്ടാമതാണ്. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരെ ഇന്ത്യ ആകെ 8 ടെസ്റ്റ് മത്സരങ്ങൾ കളിക്കും.
India secure a 2-0 series win over Bangladesh with a comprehensive win at Green Park.#WTC25 | #INDvBAN 📝: https://t.co/hC8Iwdtraj pic.twitter.com/t14NPSYx7P
— ICC (@ICC) October 1, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ന്യൂസിലൻഡിനെതിരെ 3 ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരെ കുറഞ്ഞത് 2 ടെസ്റ്റുകളും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ബംഗ്ലാദേശ് പരമ്പര 2-0ന് ഇന്ത്യ നേടിയതിനാൽ, ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ 8 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഏതെങ്കിലും 4 എണ്ണം ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനാകും.
മത്സര ഷെഡ്യൂൾ:
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഒക്ടോബർ 16ന് ആരംഭിക്കും. 16 മുതൽ 20 വരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഒക്ടോബർ 24 മുതൽ 28 വരെ മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കും. മൂന്നാമത്തെ ടെസ്റ്റ് മത്സരം നവംബർ 1 മുതൽ 5 വരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. നവംബറിൽ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തി ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പങ്കെടുക്കും.