മാനേജ്‌മെന്‍റിനെ അറിയിക്കാതെ ഒഡീഷ എഫ്‌സി സൂപ്പര്‍ താരം ക്ലബ് വിട്ടു. മൊറോക്കന്‍ താരം അഹമ്മദ് ജാഹുവാണ് യാതൊരു വിശദീകരണവും നല്‍കാതെ ക്ലബ്ബ് വിട്ടത്. താരത്തിനെതിരെ മാനേജ്മെന്‍റ് നടപടിക്കൊനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗുരുതരമായ കരാര്‍ ലംഘനമാണിത്. വിഷയം അവലോകനം ചെയ്യുകയാണെന്നും കനത്ത നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ലബ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
🚨 𝐔𝐏𝐃𝐀𝐓𝐄: Ahmed Jahouh has unilaterally left the club without providing any reason or information to the club. The club considers this as a serious breach of contract and is considering an appropriate action. Further details will be communicated once the due process is… pic.twitter.com/9Z6Z42dzr2
— Odisha FC (@OdishaFC) February 22, 2025
സീസണില്‍ 16 മത്സരങ്ങളിലാണ് അഹമ്മദ് ഒഡിഷക്കായി കളത്തിലിറങ്ങിയത്. നിര്‍ണായക മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ താരത്തിന്‍റെ മാറ്റം ക്ലബിന് തിരിച്ചടിയായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡിഷ മോഹൻ ബഗാനെ നേരിടും. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ഒഡിഷ എഫ്‌സി.
അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ഗോവയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട വീണത്. ഗോവയ്ക്ക് വേണ്ടി ഐകർ ഗുവറൊറ്റ്ക്സേ, മുഹമ്മദ് യാസിർ എന്നിവർ ഗോളടിച്ചു. ജയത്തോടെ ഗോവ പ്ലേ ഓഫ് ഉറപ്പിച്ചു.
𝗪𝗮𝗿𝗿𝗶𝗼𝗿𝘀' 𝗕𝗮𝘁𝘁𝗹𝗲-𝗻𝗶𝗴𝗵𝘁 𝗮𝘁 𝘁𝗵𝗲 𝗩𝗬𝗕𝗞 ⚔🛡#OdishaFC #AmaTeamAmaGame #KalingaWarriors #ISL #MBSGOFC pic.twitter.com/NN8NV2Dwpu
— Odisha FC (@OdishaFC) February 23, 2025
നിലവില്‍ പോയിന്‍റ് പട്ടികയില്‍ 21 മത്സരങ്ങളിൽ നിന്ന് ഗോവയ്ക്ക് 42 പോയിന്‍റുമായി ഗോവ എഫ്‌സി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സ് 10-ാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. 21 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. 49 പോയിന്‍റുള്ള മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.