തിരുവനന്തപുരം: മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പ് പറയേണ്ടത് ദേശീയ ദിനപത്രമല്ല പിണറായി വിജയനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്വര്‍ണകള്ളക്കടത്തിന്‍റെ ആസ്ഥാന കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. കേരളത്തിലെ ഏറ്റവും വലിയ മാഫിയ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്.
പിആര്‍ ഏജന്‍സിയേയും പത്രത്തെയും പഴിചാരി മലപ്പുറത്തെ തള്ളിപ്പറഞ്ഞതില്‍ നിന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കുവേണ്ടി വാര്‍ത്താക്കുറിപ്പ് കൈമാറിയ ഏജന്‍സിയെ ബലിയാടാക്കി ഒരു നാടിനെ അവഹേളിച്ചതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോള്‍ ശ്രമം.
മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പ് പറയേണ്ടത് പിണറായി വിജയനാണ്. അല്ലാതെ പത്രമല്ല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇറക്കിയ ഒരു കുറിപ്പ് കൊണ്ട് തീരുന്നതല്ല മലപ്പുറത്തിന്‍റെ വികാരത്തിനേറ്റ മുറിവ്. ഇത് മുഖ്യമന്ത്രി ഗൗരവമായി ഉള്‍ക്കൊണ്ട് ജനവികാരം മാനിച്ച് മാപ്പ് പറയണം.
മലപ്പുറത്തെ ജനങ്ങളെ ഒറ്റപ്പെടുത്തി അവഹേളിക്കാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. മലപ്പുറം ജില്ല സ്വര്‍ണകളളക്കടത്തുകാരുടെയും സാമൂഹ്യവിരുധരുടെയും ആസ്ഥാനമാണ് എന്ന തരത്തില്‍ മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇമേജ് ബില്‍ഡിങ്ങിന് വേണ്ടി മുഖ്യമന്ത്രി വച്ച പിആര്‍ ഏജന്‍സിയാണ് പത്രത്തെ സമീപിച്ചത്. അവര്‍ കൊടുത്ത പത്രക്കുറിപ്പ് മുഖ്യമന്ത്രി അറിയാതെയാണ് നല്‍കിയത് എന്നത് അപഹാസ്യമാണ്. ഈ വിശദീകരണം നല്‍കാന്‍ തന്നെ 48 മണിക്കൂര്‍ വേണ്ടിവന്നു എന്നത് ഇതിന് പിന്നിലെ ഗൂഢാലോചന വെളിവാക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരളത്തില്‍ സ്വര്‍ണകള്ളക്കടത്തിന്‍റെ ആസ്ഥാന കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. കേരളത്തിലെ ഏറ്റവും വലിയ മാഫിയ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇത് മറച്ചു വയ്‌ക്കുന്നതിനാണ് മലപ്പുറത്തെ മനഃപൂര്‍വം അവഹേളിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്.
കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളില്‍ നടക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് ഒരു ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി കണ്ട് നടപടിയെടുക്കണം. അതിനുപകരം മലപ്പുറത്തെ ജനങ്ങളെ പ്രത്യേകിച്ച് ന്യൂനപക്ഷസമുദായത്തെ ഉന്നം വച്ചു നടത്തിയ പ്രസ്‌താവനകള്‍ അംഗീകരിക്കാനാവില്ല.
അത് പിന്‍വലിച്ച് മാപ്പ് പറഞ്ഞേ പറ്റൂ. അന്‍വര്‍ ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കൊന്നും മറുപടിയില്ല. പാര്‍ട്ടി അണികളെക്കൊണ്ട് അന്‍വറിന്‍റെ വാദങ്ങളെ തമസ്‌കരിക്കാനാണ് ശ്രമം. ഒപ്പം മലപ്പുറത്തിനെതിരെ അവഹേളന പ്രസ്‌താവന നടത്താനും ശ്രമിക്കുന്നു. മുഖ്യമന്ത്രിക്ക് എന്തൊക്കെയോ മറയ്ക്കാന്‍ ഉണ്ട് എന്നതാണ് ഇത് കാണിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: 'പത്രത്തിലേത് താന്‍ പറയാത്ത കാര്യം, മലപ്പുറത്തെ മതനിരപേക്ഷ മനസ് എല്ലാവര്‍ക്കുമറിയാം': മുഖ്യമന്ത്രി