ന്യൂഡല്‍ഹി: മുംബൈ ഒഴികെ, രാജ്യത്തെ മറ്റൊരു നഗരത്തിനും ഡൽഹിയോളം പൊതുജനങ്ങളുടെ മനസിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ തന്നെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഏവരും ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ഉറ്റുനോക്കുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും പ്രക്ഷുബ്‌ധമായിരുന്നു കഴിഞ്ഞ കാല രാഷ്‌ട്രീയമെന്നത് ഓരോരുത്തരുടേയും ശ്രദ്ധ രാജ്യതലസ്ഥാനത്തേക്ക് ക്ഷണിക്കുന്നതാണ്.
മുഖ്യമന്ത്രിയും ഭരണ കക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയിലെ (എഎപി) മറ്റ് മന്ത്രിമാരും ജയിലിലേക്ക് പോകുന്ന അതീവ നാടകീയതയ്‌ക്കായിരുന്നു ഡല്‍ഹി സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്‍റെ അധികാരം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രവും പരസ്പരം മത്സരിക്കുന്ന സാഹചര്യവുമുണ്ടായി. ഫെബ്രുവരി 5-ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ഭരണം തുടരാന്‍ എഎപി ലക്ഷ്യം വയ്‌ക്കുമ്പോള്‍ തിരിച്ചുവരവാണ് കോൺഗ്രസും ബിജെപിയും ഉന്നംവയ്‌ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതു രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വർഷങ്ങൾക്ക് ശേഷം ഏറെ മൂര്‍ച്ചയേറ്റുകയാണ്. തലസ്ഥാനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താൽ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മറ്റ് പകുതി സംസ്ഥാനങ്ങളെക്കാൾ വളരെ പ്രാധാന്യമുണ്ട്. 33 ദശലക്ഷം ജനസംഖ്യയുള്ള ഡൽഹിയിൽ 15.6 ദശലക്ഷം വോട്ടര്‍മാരാണുള്ളത്.
തലസ്ഥാനത്തെ ജനസംഖ്യയിൽ ഇവിടെ താമസിക്കുന്ന, എന്നാൽ മറ്റെവിടെയെങ്കിലും വോട്ട് ചെയ്യുന്ന കുടിയേറ്റക്കാരുമുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഉദാഹരണത്തിന്, കരോൾ ബാഗില്‍ കൂടുതലായി താമസിക്കുന്നത് തമിഴരാണ്. ചിത്തരഞ്ജൻ പാർക്കിൽ കിഴക്ക്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും, കിഴക്കൻ ഡൽഹിയിൽ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരും.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാൻ മൂന്ന് പാര്‍ട്ടികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ കാഴ്ചയിൽ, എഎപി ഒരല്‍പം മുന്നിലാണ്, വീണ്ടും വിജയിക്കാൻ സാധ്യതയുള്ളത് അരവിന്ദ് കെജ്‌രിവാളിനാണെന്നാണ് പൊതുവെ വിലയിരുത്തല്‍.
ALSO READ: ജോർജ് കുര്യന്‍റെ പരാമർശം; ബിജെപി മന്ത്രിക്കെതിരെ വിമര്‍ശനവുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്‌ക്കുന്ന ഡല്‍ഹി, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ എഎപിയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതാവര്‍ത്തിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് സൗജന്യങ്ങൾ നൽകുന്നതും ഒരു സമുദായത്തോടും അവര്‍ പക്ഷപാതപരമായി പെരുമാറുന്നില്ല എന്നതാണ്. ന്യൂനപക്ഷങ്ങൾക്കും സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന തൊഴിലാളിവർഗത്തിനും ഇടയില്‍ ഇതു എഎപിയ്‌ക്ക് സ്വീകാര്യത നല്‍കുന്നുവെന്നും പറയപ്പെടുന്നു.
മറുവശത്ത്, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ തങ്ങൾക്കൊപ്പം തുടരുമെന്നത് ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസാവട്ടെ സംസ്ഥാനത്തെ മുസ്ലീങ്ങളെയും ദലിതുകളെയും ലക്ഷ്യമിടുന്നു. പരമ്പരാഗതമായി തങ്ങള്‍ക്കുണ്ടായിരുന്ന പിന്തുണ എങ്ങനെയെങ്കിലും വീണ്ടെടുക്കുക എന്നതാണ് ഇതിന്‍റെ പിന്നിലെ ഉദ്ദേശ്യം.