ETV Bharat / entertainment

കൊടുമണ്‍ പോറ്റിയും വാലിഭനും നജീബും; റാഷിദ് സുലൈമാൻ - ചെക്കൻ പുലിയാണ് കേട്ടാ - Artist Rashid Sulaiman

author img

By ETV Bharat Entertainment Team

Published : 3 hours ago

കൊടുമൺ പോറ്റിയും, വാലിഭനും, നജീബും, രംഗണ്ണനും, അജയനും, അംബാനുമൊക്കെ റാഷിദിന്‍റെ വീട്ടു ചുവരില്‍ നിറഞ്ഞ് നിൽക്കുന്നു. റാഷിദിന്‍റെ കലാവാസനയ്ക്ക് അതിരുകളില്ല. അത്‌ഭുതകരമായ കലാനൈപുണ്യമാണ് റാഷിദിന്‍റേത്.

ARTISTIC SENSE OF RASHID SULAIMAN  RASHID SULAIMAN  റാഷിദ് സുലൈമാൻ  കലാകാരന്‍ റാഷിദ് സുലൈമാൻ
Artist Rashid Sulaiman (ETV Bharat)

ചായങ്ങളും വർണ്ണങ്ങളും കൊണ്ട് ഇന്ദ്രജാലം സൃഷ്‌ടിച്ച് തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി റാഷിദ് സുലൈമാൻ. റാഷിദിന്‍റെ വര കണ്ടാൽ ഒറിജിനൽ ഏത് വരച്ചതേത് എന്ന് ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കുക പ്രയാസം. കൊടുമൺ പോറ്റിയും, വാലിഭനും, രംഗണ്ണനും, അജയനും, അംബാനുമൊക്കെ റാഷിദിന്‍റെ വീട്ടു ചുവരില്‍ നിറഞ്ഞ് നിൽക്കുന്നുണ്ട്.

സ്വന്തം വീടിന്‍റെ ചുവര് തന്നെയാണ് റാഷിദിന്‍റെ ക്യാൻവാസ്. വരച്ച ശേഷം തന്‍റെ സൃഷ്‌ടികളെല്ലാം റാഷിദ് സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കും. ഒന്നിനൊന്ന് മികച്ച റാഷിദിന്‍റെ കലാസൃഷ്‌ടികളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റാഷിദിന്‍റെ കലാസൃഷ്‌ടികള്‍ ഇതിനോടകം തന്നെ കണ്ടത് ലക്ഷങ്ങള്‍.

Artist Rashid Sulaiman (ETV Bharat)

ഗ്രാഫിറ്റി, സ്‌റ്റോൺ ആർട്ട്, റിയലിസ്‌റ്റിക് ഡ്രോയിംഗ് തുടങ്ങി എന്തും റാഷിദിന്‍റെ കൈകളില്‍ വഴങ്ങും. ഈ കലാകാരന്‍റെ കലാവാസനയ്ക്ക് അതിരുകളില്ലെന്ന് തന്നെ പറയാം. അത്‌ഭുതകരമായ കലാനൈപുണ്യമാണ് റാഷിദിന്‍റേത്.

Artistic sense of Rashid Sulaiman  Rashid Sulaiman  റാഷിദ് സുലൈമാൻ  കലാകാരന്‍ റാഷിദ് സുലൈമാൻ
Artistic sense of Artist Rashid Sulaiman (ETV Bharat)

റാഷിദിന്‍റെ സൃഷ്‌ടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ആടുജീവിത'ത്തിലെ നജീബ്. നജീബിനെ കണ്ടാൽ കാഴ്‌ചക്കാരൻ അടിമുടി ഞെട്ടും. ഒറ്റനോട്ടത്തിൽ ഒന്നും മനസ്സിലാകില്ല. ശ്രദ്ധിച്ച് നോക്കിയാല്‍, പഴയ ഫിലിമിൽ ഫോട്ടോ എടുത്താൽ ആദ്യം ലഭിക്കുന്ന നെഗറ്റീവ് പോലെ കാണാം.

ചിത്രത്തിന്‍റെ ഒറിജിനൽ രൂപം കാണണമെങ്കില്‍ അതിനുള്ള പോംവഴി മൊബൈൽ ഫോണാണ്. ഫോൺ ക്യാമറയിൽ ചിത്രം പകർത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന കളര്‍ നെഗറ്റീവ് എന്ന ഫിൽറ്റർ ഉപയോഗിച്ചാൽ നെഗറ്റീവ് ഇമേജ്, കളർ ഇമേജ് ആയി മാറും.

മലയാള സിനിമകള്‍ക്ക് റാഷിദ് പോസ്‌റ്റര്‍ ഡിസൈനും ചെയ്‌തിട്ടുണ്ട്. 'സുലൈഖ മൻസിൽ', 'ജാനെമൻ', 'ഉടുമ്പൻ ചോല വിഷൻ' തുടങ്ങി സിനിമകൾക്ക് ആദ്യ മുഖം വരച്ചു നൽകി റാഷിദ് സുലൈമാൻ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായും മാറി.

ചെറുപ്പത്തിൽ തന്നെ കലാമേഖലയോടും വരകളോടും കടുത്ത അഭിനിവേശമായിരുന്നു റാഷിദിന്. ഏത് പ്രായത്തിലാണ് വരച്ചു തുടങ്ങിയതെന്ന് ചോദിച്ചാൽ ഓർമ്മവച്ച കാലം മുതൽ ഈ ചെറുപ്പക്കാരന്‍ വരയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആദ്യ സൃഷ്‌ടിയെ കുറിച്ചൊന്നും റാഷിദിന് ഓർമ്മയില്ല.

പ്രശസ്‌ത കലാകാരന്‍ ഡാവിഞ്ചി സുരേഷ് ആണ് റാഷിദിന്‍റെ ഏറ്റവും വലിയ പ്രചോദനം. പരീക്ഷണാടിസ്ഥാനത്തിൽ കലാസൃഷ്‌ടികളെ ഡാവിഞ്ചി സുരേഷ് സമീപിക്കുന്നത് റാഷിദിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് റാഷിദ് കലയെ ജീവിതമാക്കുന്നത്. വീട്ടിലെ പരിതസ്ഥിതികൾ തുടർ പഠനത്തിന് വിലങ്ങു തടിയായതോടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടാനായില്ല ഈ ചെറുപ്പക്കാരന്. അന്ന് സഹോദരന്‍റെ സഹായത്തോടെയാണ് തന്നിലെ കലാകാരനെ വരുമാനമാക്കാന്‍ റാഷിദ് ആരംഭിച്ചത്.

Also Read: വരകളിൽ വർണ്ണലോകം തീര്‍ത്ത് പാർവതി ശങ്കര്‍ - Parvathy Shankar mural painting

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.