ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഒ.ടി.ടിയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങളും വെബ് സീരിസുകളുമാണ്. നിങ്ങളുടെ ഇഷ്‌ട ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്കാണ് ഇത്രയും നാള്‍ കാത്തിരുന്ന ചിത്രങ്ങളും വെബ് സീരിസുകളും എത്താന്‍ പോകുന്നത്. വിവിധ ഒ.ടി.ടിയില്‍ ഈ വാരം പ്രദര്‍ശനത്തിന് എത്തുന്നത് ഏതൊക്കെയാണെന്ന് നോക്കാം.
വാഴൈ
മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് വാഴൈ. തിയേറ്ററില്‍ മികച്ച വിജയം നേടിയ ഈ ചിത്രം ഒ. ടി. ടിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മലയാളികളുടെ സ്വന്തം നിഖില വിമല്‍ പ്രധാ വേഷത്തിലെത്തിയ ചിത്രമാണിത്. ഡിസ്‌നി ഹോട്ട്സ്‌റ്റാറിലൂടെയാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ 11 മുതല്‍ വാഴൈ പ്രക്ഷകര്‍ക്ക് കാണാന്‍ സാധക്കും.
സര്‍ഫിറ
സൂര്യ നായകനായി 2020 ല്‍ പുറത്തിറങ്ങി സുരറൈ പോട്ര് എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് സര്‍ഫിറ ഒ. ടി. ടിയിലേക്ക്. സുധ കൊങ്കരയാണ് സംവിധാനം ചെയ്‌ത ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാറാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 100 കോടി ബഡ്‌ജറ്റില്‍ എത്തിയ ചിത്രമാണ് സര്‍ഫിറ. ഒക്‌ടോബര്‍ 11 മുതല്‍ ഡിസ്‌നി ഹോട്ട്സ്‌റ്റാറിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തും.
ജയ് മഹേന്ദ്രന്‍
സൈജ കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. സോണി ലിവിന്‍റെ ആദ്യ മലയാളം ഒറിജിനല്‍ സീരിസാണ് ജയ് മഹേന്ദ്രന്‍.
സുഹാസിനി, മിയ, മണിയന്‍ പിള്ള രാജു, ബാല ചന്ദ്രന്‍ ചുള്ളിക്കാട്, സുരേഷ് കൃഷ്‌ണ, വിഷ്‌ണു ഗോവിന്ദന്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങി വന്‍ താരനിരയാണ് ഈ വെബ് സീരിസില്‍ എത്തുന്നത്.
ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന വെബ് സീരിസിന് രാഹുല്‍ റിജി നായരാണ് രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 11 മുതല്‍ പ്രേക്ഷകര്‍ക്ക് ജയ് മഹേന്ദ്രന്‍ കാണാന്‍ സാധിക്കും.