ETV Bharat / technology

ഇന്ത്യയുടെ സ്‌പേഡെക്‌സ് ദൗത്യത്തില്‍ നിര്‍ണായക പുരോഗതി; പേടകങ്ങള്‍ തമ്മിലുള്ള ദൂരം 230 മീറ്ററായി കുറച്ചു - SPADEX MISSION OF INDIA

ഐഎസ്ആര്‍ഒ എക്‌സിലൂടെയാണ് പുതിയ വിവരം അറിയിച്ചത്.

ISRO SPADEX  SPADEX MISSION LATEST UPDATE  ഇന്ത്യ സ്‌പേഡെക്‌സ് ദൗത്യം  ഐഎസ്ആര്‍ഒ ബഹിരാകാശ ദൗത്യം
ISRO SpaDeX Docking Update (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 11, 2025, 10:39 PM IST

ന്യൂഡൽഹി: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഡോക്ക് ചെയ്യേണ്ട രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ 230 മീറ്റർ അകലെയാണെന്നും അവയുടെ സ്ഥിതി സാധാരണ ഗതിയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാ സെൻസറുകളും വിലയിരുത്തി വരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

രണ്ട് ബഹിരാകാശ പേടകങ്ങളും 1.5 കിലോമീറ്റർ അകലെയാണെന്ന് വെള്ളിയാഴ്‌ച ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പേടകങ്ങള്‍ ഹോൾഡ് മോഡിലാണെന്നും ശനിയാഴ്‌ച രാവിലെയോടെ 500 മീറ്ററിലേക്ക് കൂടുതൽ ഡ്രിഫ്റ്റ് കൈവരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉപഗ്രഹങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഭ്രമണപഥത്തിൽ നീങ്ങിയതിനെ തുടർന്ന് വ്യാഴാഴ്‌ച നടക്കേണ്ടിയിരുന്ന ഡോക്കിങ് ദൗത്യം ബുധനാഴ്‌ച ഐഎസ്ആര്‍ഒ മാറ്റിവക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഡോക്കിങ് പരീക്ഷണം മാറ്റിവയ്ക്കുന്നത്. ജനുവരി 7 നാണ് ആദ്യ ഡോക്കിങ് നിശ്ചയിച്ചിരുന്നത്.

പി‌എസ്‌എൽ‌വി വിക്ഷേപിച്ച രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച് ഇൻ-സ്പേസ് ഡോക്കിങ് നടത്തുന്നതിനുള്ള ചെലവ് കുറഞ്ഞ സാങ്കേതിക ദൗത്യമാണ് സ്പേഡെക്‌സ് ദൗത്യം. ഇന്ത്യ ചന്ദ്രനില്‍ ഇറങ്ങുന്നതിനും ചന്ദ്രനിൽ നിന്നുള്ള സാമ്പിൾ എത്തിക്കുന്നതും ഇന്ത്യയുടെ സ്വന്തമായ സ്‌പേസ് സ്റ്റേഷന്‍, തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഈ സാങ്കേതിക വിദ്യ അത്യന്താപേക്ഷിതമാണ്.

Also Read: വി.നാരായണന്‍ ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.