നടി ഹണി റോസും വ്യവസായി ബോബി ചെമ്മണൂരും തമ്മിലുള്ള വിവാദങ്ങൾക്ക് റേച്ചൽ സിനിമയുടെ റിലീസുമായി ബന്ധമില്ലെന്ന് നിർമാതാവ് ബാദുഷ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ റിലീസ് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹണിറോസിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും നിര്‍മാതാവ് വ്യക്തമാക്കി.
സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ലെന്നും സെൻസറിങ്ങിനുപോലും കൊടുത്തിട്ടില്ലെന്നും ബാദുഷ പറഞ്ഞു.
ബാദുഷ പങ്കുവച്ച കുറിപ്പ്
‘ഹണി റോസ് നായികയായ റേച്ചൽ എന്ന സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. സെൻസർ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്‌തിട്ടില്ല. റിലീസിന് 15 ദിവസം മുൻപെങ്കിലും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കണം എന്നാണ് നിയമം. ഹണി റോസിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയേക്കുറിച്ചു പിന്നീട് അറിയിക്കുന്നതാണ്.’- ബാദുഷ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'റേച്ചൽ'. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. വിവാദങ്ങൾ പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് വിശദീകരണവുമായി ബാദുഷ രംഗത്തെത്തിയത്.
ജനുവരി 10 നാണ് 'റേച്ചിലി'ന്‍റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. ആനന്ദിനി ബാലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹരചയിതാവുമാകുന്ന ചിത്രമാണ് റേച്ചല്‍.
ബാദുഷ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിം കുമാര്‍ രാധിക രാധാകൃഷ്‌ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍ പോളി വത്സന്‍ വന്ദിത മനോഹരന്‍ എന്നിവരും ചിത്രത്തില്‍ അഭിയിക്കുന്നുണ്ട്. ഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം,സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ : ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് : രാജകൃഷ്‌ണൻ എം ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : രതീഷ് പാലോട്, സംഘട്ടനം : രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ് : രതീഷ് വിജയൻ, കോസ്റ്റ്യൂംസ് : ജാക്കി, ലൈൻ പ്രൊഡ്യൂസർ : പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്‌സ് : ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്‌ട് കോർഡിനേറ്റർ : പ്രിയദർശിനി പി എം, പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : സക്കീർ ഹുസൈൻ, വിതരണം : ബിഗ് ഡ്രീംസ്, പബ്ലിസിറ്റി ഡിസൈൻ : ടെന്‍ പോയിൻ്റ്, സ്റ്റിൽസ് : നിദാദ് കെ എൻ.
Also Read:ഫോണില്‍ നിറയെ സുല്‍ഫത്തുമായുള്ള ചിത്രങ്ങള്‍! ചോദിച്ചപ്പോള്‍, 'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ' എന്ന് മമ്മൂട്ടി; ആസിഫ് അലി