മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.
നീണ്ട ഇടവേളയ്‌ക്ക് ശേഷം പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. 2023-ല്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ ഫൈനലിലാണ് താരം അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. ടൂര്‍ണമെന്‍റിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ഷമി ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിഷഭ് പന്തിനെ പരിഗണിച്ചില്ല. ഇതോടെ മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്‌ക്ക് പകരം ധ്രുവ് ജുറെല്‍ ടീമിലിടം നേടി. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയേയും സ്‌ക്വാഡിലെടുത്തിട്ടുണ്ട്.
A look at the Suryakumar Yadav-led squad for the T20I series against England 🙌#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/nrEs1uWRos
— BCCI (@BCCI) January 11, 2025
ALSO READ: വിശ്രമം വേണമെന്ന് കെ.എല്‍ രാഹുല്‍; നിരസിച്ച് ബിസിസിഐ സെലക്ഷൻ കമ്മിറ്റി - IND VS ENG KL RAHUL
അഞ്ച് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്. ഈ മാസം 22-ന് കൊല്‍ക്കത്തയിലാണ് ആദ്യ ടി20. 22-ന് ചെന്നൈ, 28-ന് രാജ്‌കോട്ട്, 31-ന് പുനെ, ഫെബ്രുവരി 2-ന് മുംബൈ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, വാഷിങ്‌ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍).