'കിഷ്‌കിന്ധാ കാണ്ഡം', 'രേഖാചിത്രം' എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടു. 'സർക്കീട്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് താമർ ആണ്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണിത്.
ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്‌റ്റ് ലുക്ക് നൽകുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസ് തന്നെയാണ് തിയേറ്ററുകളിലെത്തിക്കുന്നത്. 2025 ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
ആസിഫ് അലിയും, മലയാളത്തിലെ ജനപ്രിയരായ ഒരു പിടി അഭിനേതാക്കളുടേയും ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പ്രകാശനം ചെയ്‌തത്.
ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ'. പോസ്‌റ്റര്‍ ഇതിനോടകം തന്നെ നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൂർണ്ണമായും ഗൾഫിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ദുബായ്, ഷാർജ ഫ്യുജെറാ , റാസൽഖൈമ എന്നിവിടങ്ങളിലായിരുന്നു.
ആസിഫ് അലിയും ബാലതാരം ഓർഹാനെ കൂടാതെ ദീപക് പറമ്പോൾ, ദിവ്യ പ്രഭ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൗഹൃദത്തിന്‍റെയും ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കീട്ട്. കുട്ടികള്‍ക്കും ഏറെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ വിഷയമാണ് ഈ ചിത്രത്തിന്‍റേത്.
പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, 'ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഗാനങ്ങൾ - അൻവർ അലി, സുഹൈൽ എം. കോയ, സംഗീതം - ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ്- സംഗീത് പ്രതാപ്, കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്,
വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ്
പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ, പി ആര്‍ ഒ: വാഴൂര്‍ ജോസ്.
Also Read:ഹണിറോസിന്‍റെ വിവാദം 'റേച്ചല്‍' സിനിമയുമായി ബന്ധമില്ല; വ്യക്തമാക്കി നിര്‍മാതാവ്