നടന്‍ ധനുഷിനെതിരെ തുറന്ന യുദ്ധവുമായി രംഗത്തെത്തിയ നയന്‍താരയെ പിന്തുണച്ച് നസ്രിയയും പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്‌മി, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ രംഗത്ത്. ലവ്, ഫയര്‍ തുടങ്ങിയ സ്മൈലി കമന്‍റ് രേഖപ്പെടുത്തിയാണ് താരങ്ങളുടെ പിന്തുണ. പാര്‍വതിയുടെ കമന്‍റിന് നയന്‍താര ലൈക്ക് ചെയ്‌തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തല്‍വാര്‍ കുറിച്ചു.
നിങ്ങള്‍ പ്രധാന വിഷയമാണ് ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്. കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് അഭിനേത്രികള്‍ക്ക് നമ്മുടെ ബൗദ്ധിക സ്വത്തില്‍ അവകാശമില്ല. കരാര്‍ തൊഴിലാളികള്‍ക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. ഗായത്രി ശങ്കറിന്‍റെ പ്രതികരണം.
അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്‌മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയന്‍താരയുടെ പോസ്‌റ്റിന് ലൈക്ക് ചെയ്‌തിട്ടുണ്ട്. ഇതില്‍ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്‌മി, നസ്രിയ, പാര്‍വതി തിരുവോത്ത് എന്നിവര്‍ ധനുഷിനൊപ്പം ഒരുമിച്ച് അഭിനയിച്ചവരാണ്.
ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല യഥാര്‍ത്ഥത്തില്‍ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയന്‍താര വിമര്‍ശിച്ചു. നയന്‍താര തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പങ്കുവച്ച തുറന്ന കത്തിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ ധനുഷിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര -വിഘ്നേഷ് ശിവന്‍ വിവാഹ വീഡിയോ ഡോക്യുമെന്‍ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ബി ടി എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിന് പിന്നാലെയാണ് നയന്‍താരയുടെ വിമര്‍ശനം.
നയന്‍താരയെ നായികയാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്‍ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.രണ്ടുവര്‍ഷം വരെ കാത്തിരുന്നു. മാത്രവുമല്ല ഈ ആവശ്യം പരിഗണിക്കുന്നത് വൈകിക്കുകയും ചെയ്‌തു.
ഒടുവില്‍ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ നാനു റൗഡി താന്‍ സിനിമയുടെ ബി ടി എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് പകര്‍പ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്‍റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറില്‍ ഉപയോഗിച്ചതെന്നാണ് നയന്‍താര പറയുന്നത്. മൂന്ന് സെക്കന്‍റ് ദൃശ്യങ്ങള്‍ക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടതെന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്നും നയന്‍താര പറഞ്ഞു.
Also Read:വെറും മൂന്ന് സെക്കന്‍റ് വീഡിയോ, എന്തിനാണ് ഇത്രയും പക; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര