കേരളം

kerala

ETV Bharat / entertainment

ലാലേട്ടന്‍റെ 'ബറോസ്' എത്തുക ഓണത്തിന്; പുതിയ റിലീസ് തീയതി പുറത്ത് - Barroz Gets New Release Date - BARROZ GETS NEW RELEASE DATE

മോഹൻലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് സെപ്‌റ്റംബര്‍ 12ന് തിയേറ്ററുകളിലേക്ക്. ഏറെ നാളായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമിടുന്നത്. സ്‌പാനിഷ് നടന്മാരായ പാസ് വേഗയും റാഫേൽ അമർഗോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബറോസ്.

MOHANLAL DIRECTORIAL DEBUT  BARROZ RELEASE DATE  മോഹൻലാൽ ബറോസ് സിനിമ  BARROZ UPDATES
BARROZ (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 6, 2024, 7:40 PM IST

ലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് 'ബറോസ്: ഗാർഡിയൻ ഓഫ് ട്രഷേർസ്'. ഏറെ നാളായി ബറോസിന്‍റെ വരവിനായി കാത്തിരിക്കുകയാണ് ലാലേട്ടന്‍ ഫാന്‍സ്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

സെപ്റ്റംബർ 12ന് 'ബറോസ്' തിയേറ്ററുകളിൽ എത്തും. ആദ്യം മാർച്ചിലും പിന്നീട് മെയിലും റിലീസ് പ്ലാൻ ചെയ്‌ത ചിത്രമാണ് ഇപ്പോൾ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സംവിധായകനായി മാത്രമല്ല, അഭിനേതാവായും മോഹൻലാൽ 'ബറോസി'ന്‍റെ ഭാഗമാണ്. ടൈറ്റിൽ കഥാപാത്രമായ 'ബറോസി'നെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണിത്. സ്‌പാനിഷ് നടന്മാരായ പാസ് വേഗയും റാഫേൽ അമർഗോയും 'ബറോസ്: ഗാർഡിയൻ ഓഫ് ട്രഷേർസി'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‌ത ജിജോ പുന്നൂസാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഏതായാലും മികച്ച ദൃശ്യവിസ്‌മയമാകും ബറോസ് തിയേറ്ററുകളിൽ സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും.

പകരം വയ്‌ക്കാനില്ലാത്ത അഭിനയം കൊണ്ട് വിസ്‌മയിപ്പിച്ച പ്രിയനടന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം ആസ്വദിക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് 'ബറോസ്' നിർമിക്കുന്നത്. 2019ലായിരുന്നു മോഹൻലാൽ 'ബറോസി'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടർന്ന് 2021 മാര്‍ച്ച് 24ന് സിനിമയുടെ ഒഫിഷ്യല്‍ ലോഞ്ച് നടന്നു. 170 ദിവസത്തോളമെടുത്താണ് 'ബറോസി'ന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ലോസ് ആഞ്ജല്‍സിലാണ് ഈ സിനിമയുടെ റീ റെക്കോഡിങ് ജോലികൾ നടന്നത്. ത്രീഡിയിൽ വൻ ബജറ്റിലൊരുങ്ങുന്ന 'ബറോസി'ന്‍റെ സ്‌പെഷ്യൽ ഇഫക്‌ടുകൾ ചെയ്‌തത് ഇന്ത്യയിലും തായ്‌ലന്‍റിലുമായാണ്. അമേരിക്കൻ റിയാലിറ്റി ഷോയായ 'ദി വേൾഡ് ബെസ്റ്റി'ൽ പങ്കെടുത്ത് വിജയിയായ ലിഡിയൻ നാദസ്വരമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പ്രശസ്‌ത സംഗീതജ്ഞൻ മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

സെറ്റുകൾ ഡിസൈൻ ചെയ്‌തത് കലാസംവിധായകനായ സന്തോഷ് രാമനും സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കലവൂർ രവികുമാറുമാണ്‌. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ തുടങ്ങിയവരും 'ബറോസ്: ഗാർഡിയൻ ഓഫ് ട്രഷേർസ്' സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ:45-ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തും; ഹൃദയസ്‌പർശിയായ കുറിപ്പുമായി ദുൽഖർ

ABOUT THE AUTHOR

...view details