ETV Bharat / entertainment

ഹിറ്റില്‍ കുറഞ്ഞ പരിപാടിയില്ല ; ബോക്‌സ് ഓഫീസില്‍ തുടർ വിജയവുമായി ആഷിഖ് അബു - AASHIQ ABU HIT MOVIES

മികച്ച പ്രതികരണവുമായി റൈഫിള്‍ ക്ലബ് തിയേറ്ററില്‍ മുന്നേറുകയാണ്.

RILE CLUB  DADDY COOL MOVIE  ആഷിഖ് അബു സിനിമകള്‍  മായാനദി
റൈഫിള്‍ ക്ലബ് സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു (ETV Bharat)
author img

By ETV Bharat Entertainment Team

Published : 16 hours ago

ആഷിഖ് അബുവിന്‍റെ ചിത്രം എന്ന് കേട്ടാല്‍ തന്നെ പ്രേക്ഷകര്‍ക്ക് ആവേശവും ആകാംക്ഷയുമാണ്. കാരണംകഥാപാത്രങ്ങളിലും കഥ പറയുന്ന രീതിയിലും എക്കാലവും പുതുമ സൃഷ്ടിക്കുന്ന സംവിധായകനാണ് അദ്ദേഹം. ക്രിസ്‌മസ് റിലീസായി എത്തിയ 'റൈഫിള്‍ ക്ലബി'ലൂടെ തന്‍റെ ഫിലിമോഗ്രഫിയിൽ വീണ്ടും ഒരു പൊൻ തൂവൽ കൂട്ടിച്ചേര്‍ക്കുകയാണ്.

വന്‍താരനിരയുമായാണ് റൈഫിള്‍ ക്ലബ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എല്ലാവർക്കും കൃത്യമായ സ്ഥാനം സംവിധായകൻ ചിത്രത്തിൽ നൽകിയിട്ടുണ്ട്.

ഇട്ടിയാനം വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍റെ സെക്രട്ടറി അവറാന്‍, വിജയരാഘവന്‍ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പന്‍, സുരേഷ് കൃഷ്‌ണയുടെ ഡോ. ലാസര്‍, സുരഭി ലക്ഷ്‌മിയുടെ കഥാപാത്രമായ സൂസന്‍, വിഷ്ണു ആഗസ്ത്യ അവതരിപ്പിക്കുന്ന ഗോഡ്‌ജോ, ഉണ്ണിമായയുടെ സൂസന്‍, ദര്‍ശന രാജേന്ദ്രന്‍റെ കുഞ്ഞുമോള്‍, പൊന്നമ്മ ബാബു അവതരിപ്പിക്കുന്ന ശോശ എന്നിവരടങ്ങുന്ന റൈഫിള്‍ ക്ലബ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു.

റൊമാന്‍റിക് സ്റ്റാര്‍ ഷാജഹാനായുള്ള വിനീത് കുമാറും അനുരാഗ് കശ്യപും ഹനുമാന്‍ കൈന്‍ഡും സെന്ന ഹെഗ്ഡെയും ഉള്‍പ്പെടുന്ന വില്ലന്മാരുടേയുമെല്ലാം കഥാപാത്രങ്ങള്‍ക്ക് ഗംഭീര സ്‌ക്രീന്‍ സ്‌പേസാണ് ചിത്രത്തിലുള്ളത്. കോമഡിയും ആക്ഷനും തമ്മിലുള്ള ഞാണിന്മേല്‍ കളിയാണ് ആഷിഖ് അബു അന്തസത്ത ചോരാതെ അവതരിപ്പിച്ചിരിക്കുന്നത്.

RILE CLUB  DADDY COOL MOVIE  ആഷിഖ് അബു സിനിമകള്‍  മായാനദി
സംവിധായകന്‍ ആഷിഖ് അബു (ETV Bharat)
ആഷിഖ് അബു ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്നു എന്നൊരു പ്രത്യേകത കൂടി റൈഫിൾ ക്ലബിനുണ്ട് . ചിത്രത്തിലെ ഓരോ ഫ്രെയിമുകളും ലോകനിലവാരത്തിലുള്ള ഒരു ക്ലാസിക് പെയിന്‍റിങിനോട് ഉപമിക്കാം . റൈഫിള്‍ ക്ലബ് എന്ന പേരിനെ അർത്ഥവത്താക്കുന്ന രീതിയിൽ ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫിയെയും അത്യന്തം സ്റ്റൈലിഷായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മാതാവിന്‍റെ ഉത്തരവാദിത്തം കൂടി ആഷിഖിന് മേലുണ്ടായിരുന്ന ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്. റൈഫിള്‍ ക്ലബ് ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്‌ടിക്കുകയാണ് .മമ്മൂട്ടി ചിത്രം ഡാഡി കൂളില്‍ ആരംഭിച്ച ആഷിഖ് പിന്നീട് മലയാളിക്ക് സമ്മാനിച്ചത് ലോക നിലവാരത്തിലുള്ള സിനിമകൾ ആയിരുന്നു. ദോശ ഉണ്ടാക്കിയ കഥയുമായി എത്തിയ സാൾറ്റ് ആൻഡ് പെപ്പറും ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച ഡാ തടിയായും , സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കടുത്ത വാക്കില്‍ മറുപടി നല്‍കിയ 22 ഫീമെയിൽ കോട്ടയവും , കെട്ടുപാടുകളില്ലാത്ത പ്രണയത്തെ രചിച്ച മായനദിയും , സൗഹൃദത്തിന്‍റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ ഇടുക്കി ഗോൾഡും , കേരളത്തിന്‍റെ ആത്മാവിനെ തൊട്ട അതിജീവനം ത്രില്ലിങ്ങായി പറഞ്ഞ വൈറസും, ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അഭിമാന പൂർവം ഉയർത്തിക്കാട്ടിയ കല സൃഷ്ടികൾ ആയിരുന്നു.

കാലാതീതമായ സൃഷ്ടികൾക്ക് പുതുഭാഷ്യം ചമച്ച ആഷിഖ് അബു മലയാളസിനിമയുടെ ഏറ്റവും മികച്ച ഫിലിം മേക്കറുകളിലൊരാളാണെന്ന് എത്രയോ തവണ തെളിയിച്ചു കഴിഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായി ആഷിഖ് അബു ട്രീറ്റ് ചെയ്തിരിക്കുന്ന റൈഫിള്‍ ക്ലബിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'.

റൈഫിള്‍ ക്ലബ് സിനിമ പോസ്‌റ്റര്‍ (ETV Bharat)

ഒ.പി.എം സിനിമാസിന്‍റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്‍റ് വടക്കന്‍, വിശാല്‍ വിന്‍സന്‍റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.

റൈഫിള്‍ ക്ലബ്ബിന്‍റ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, , സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.

'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, എ എസ് ദിനേശ്.

Also Read:മൂന്ന് കരുത്തുറ്റ തിരക്കഥാകൃത്തുക്കള്‍, മികച്ച രണ്ട് സംവിധായകര്‍, വന്‍ താരനിര; മലയാളത്തില്‍ നിന്നൊരു വമ്പന്‍ ആക്ഷന്‍ സിനിമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.