ETV Bharat / entertainment

കടുവാക്കുന്നേല്‍ കുറുവച്ചാനാകാന്‍ സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ചിത്രീകരണം ആരംഭിച്ചു - OTTAKOMBAN SHOOTING STARTED

മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിസംബര്‍ 30 ന് സുരേഷ് ഗോപി ജോയ്ന്‍ ചെയ്യും.

SURESH GOPI MOVIE  OTTAKOMBAN MATHEW THOMAS MOVIE  ഒറ്റക്കൊമ്പന്‍ സിനിമ ഷൂട്ടിംഗ്  കടുവാക്കുന്നേല്‍ കുറുവച്ചന്‍
സുരേഷ് ഗോപി സിനിമ ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിച്ചു (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 27, 2024, 7:10 PM IST

മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇന്ന് (ഡിസംബര്‍ 27) തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ.

ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ പ്രശസ്‌ത നിർമാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത് . തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്‍റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

SURESH GOPI MOVIE  OTTAKOMBAN MATHEW THOMAS MOVIE  ഒറ്റക്കൊമ്പന്‍ സിനിമ ഷൂട്ടിംഗ്  കടുവാക്കുന്നേല്‍ കുറുവച്ചന്‍
നിര്‍മാതാവ് ടോമിച്ചന്‍ മുളകു പാടം ഭദ്രദീപം കൊളുത്തുന്നു (ETV Bharat)

പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചോരത്തിളപ്പുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട മനുഷ്യനാണ് കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്‍റെ കൈപ്പിടിയിൽ ഒതുക്കിയ വ്യക്തിയായിരുന്നു അത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്‍റെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്.

ഒറ്റക്കൊമ്പന്‍ സിനിമയുടെആദ്യ ക്ലാപ്പ് (ETV Bharat)

ചോരത്തിളപ്പിനോപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിന് യോജ്യമായ രീതിയിലാണ് കറുവച്ചന്‍റെ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും പ്രതിസന്ധികളും ഏറെയാണ്. അതിനെയെല്ലാം ചോരത്തിളപ്പിന്‍റെ പിൻബലത്തിലൂടെ നേരിടുമ്പോൾ തന്നെ, ബന്ധങ്ങൾക്കും, കുട്ടംബത്തിനും പ്രാധാന്യം കൽപ്പിക്കുന്ന, കുടുംബ നാഥൻ കൂടിയാകുകയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.

ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിച്ചു (ETV Bharat)

ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രമാണിത്. സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എന്‍റര്‍ടൈന്‍മെന്‍റ്സാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബിഗ് ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്‍റണി ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതില്‍പ്പരം താരങ്ങള്‍ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം.

ഒറ്റക്കൊമ്പന്‍ സിനിമയുടെ ക്ലാപ്പ് അടിക്കുന്നു (ETV Bharat)

കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഡിസംബർ 30 ന് ചിത്രത്തിൽ ജോയിൻ ചെയ്യും. വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി നോർത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ ആണ് എത്തുന്നതെന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. ഈ താരങ്ങളുടെ പേരുകൾ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണം (ETV Bharat)

ഷിബിൻ ഫ്രാന്‍സിസിന്‍റേതാണ് രചന. ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, സംഗീതം - ഹർഷവർദ്ധൻരമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർ കോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ., ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ,, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. ഫോട്ടോ - റോഷൻ, പിആർഒ -വാഴൂർ ജോസ്,ശബരി.

Also Read:ബോക്‌സ് ഓഫിസില്‍ കുതിച്ച് 'മാര്‍ക്കോ'; ഉത്തരേന്ത്യയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.