ഒരിടവേളയ്‌ക്ക് ശേഷം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' ഒക്ടോബർ 31 ദീപാവലി ദിനത്തിൽ തിയേറ്ററുകളിൽ എത്തും. വെങ്കി അറ്റ്ലൂരി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിന്‍റെ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി വേർഷനുകളും ഗൾഫ് രാജ്യങ്ങളിൽ വിതരണത്തിന് എത്തിക്കുന്നതും വേഫെറർ ഫിലിംസ് റിലീസ് തന്നെയാണ് .
ദുല്‍ഖര്‍ സല്‍മാന്‍ (ETV Bharat) കേരളത്തിൽ ഇതിനോടകം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വേഫെറർ ഫിലിംസ് വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര മാർക്കറ്റുകളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് കൂടി വേഫെറർ ഫിലിംസിന്‍റെ വേരോടുന്നത് നടനെന്നതിലുപരി നിർമ്മാതാവും വിതരണക്കാരനുമെന്ന നിലയിൽ ദുൽഖർ സൽമാന്‍റെ വലിയ നേട്ടങ്ങളിലൊന്നാകുന്നു.
DULKHAR SALMAN WAYFARER FILMS (ETV Bharat) വന്‍ സ്വീകാര്യതയാണ് ലക്കി ഭാസ്‌കറിന്‍റെ ട്രെയിലറിന് ലഭിച്ചത്. ഒരു 'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെൻസും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ് എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
DULKHAR SALMAN WAYFARER FILMS (ETV Bharat) പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്‌കര്‍ കുമാറിൻ്റെ കഥ, 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്‌ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
ലക്കി ഭാസ്‌കര്‍ (ETV Bharat) സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്.
ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ ടീമൊന്നിക്കുന്ന അരുൺ ഡൊമിനിക് ചിത്രമാണ് വേഫെറർ ഫിലിംസ് ഇപ്പോൾ മലയാളത്തിൽ നിർമ്മിക്കുന്നത്.
Also Read:ബേസില്‍ -നസ്രിയ ഒന്നിക്കുന്ന 'സുക്ഷ്‌മദര്‍ശിനി' നവംബർ 22ന് തിയേറ്ററുകളിൽ