കേരളം

kerala

ETV Bharat / entertainment

കിരണ്‍ അബ്ബാവരത്തിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ക' യുടെ ആകാംക്ഷ നിറഞ്ഞ ടീസര്‍ പുറത്ത്

'ക' കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്ത്.

By ETV Bharat Entertainment Team

Published : 5 hours ago

Kiran abbavaram Pan Indian movie  KA Teaser Release  കിരണ്‍ അബ്ബാവരം സിനിമ  ക സിനിമ ടീസര്‍ റിലീസ്
Kiran abbavaram Pan Indian movie KA Teaser Release (ETV Bharat)

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ ആദ്യ ടീസർ റിലീസ് ചെയ്‌തു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. പിരീഡ് ആക്ഷൻ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതരായ സുജിത്ത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ്.

ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്‌ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൻവി റാം, നയനി സരിക എന്നിവരാണ് നായികമാർ. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്.

ടീസറില്‍ കഥ നടക്കുന്ന ഗ്രാമീണ പശ്‌ചാത്തലവും അവിടെ നടക്കുന്ന ദുരുഹമായ സംഭവവികാസങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കിരൺ അവതരിപ്പിക്കുന്ന നായക കഥാപാത്രം ആരാണ്, എന്താണ് അയാളുടെ ലക്ഷ്യം എന്നതിനെ കുറിച്ചുള്ള ആകാംഷ നിറയ്ക്കുന്ന ടീസറാണ് റീലീസായത്.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ "ക മാസ് ജതാര" എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. നായകനായ കിരൺ അബ്ബാവരത്തിന്‍റെ ചടുലമായ നൃത്തമുൾപ്പെടുന്ന ഒരു ആഘോഷ ഗാനമായിരുന്നു അത്. ആവേശകരമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിൽ നായികമാരായ തൻവി റാം, നയനി സരിക എന്നിവരും ചുവടു വെച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്‌ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്‌തനായ താരമാണ് കിരൺ അബ്ബാവരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. 'ക' യുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത് ശ്ലോക എന്‍റര്‍ടൈന്‍മെന്‍റ്സ് ആണ്.

ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - KA പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി.

Also Read:കിരണ്‍ അബ്ബാവരം ചിത്രം 'ക' മലയാളം പതിപ്പ് റിലീസ് ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസ്

ABOUT THE AUTHOR

...view details