ETV Bharat / bharat

സർക്കാർ രൂപീകരണത്തിന് അനുമതി തേടി എന്‍സി നേതാവ് ഒമർ അബ്‌ദുള്ള; സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്‌ച ഉണ്ടായേക്കും - OMAR ABDULLAH STAKED CLAIM FOR GOVT

എൻസി - കോൺഗ്രസ് സഖ്യത്തിന്‍റെ 54 എംഎൽഎമാരും പ്രതിപക്ഷമായ ബിജെപിയുടെ 29 എംഎൽഎമാരുമാണ് ജമ്മു കശ്‌മീർ നിയമസഭയിൽ ഉണ്ടാവുക.

NATIONAL CONFERENCE PARTY GOVT  OMAR ABDULLAH MET MANOJ SINHA  ജമ്മു കശ്‌മീര്‍ സർക്കാർ രൂപീകരണം  എന്‍സി നേതാവ് ഒമർ അബ്‌ദുള്ള
File photo of National Conference leader Omar Abdullah (ANI)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 9:26 PM IST

ശ്രീനഗർ : ഒമര്‍ അബ്‌ദുള്ള ഇന്ന് വൈകിട്ട് (11-10-2024) ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയെ കണ്ടു. കോൺഗ്രസ് ജമ്മു കശ്‌മീര്‍ അധ്യക്ഷൻ താരിഖ് കർറ, പാർട്ടി പിന്തുണ നൽകിയതിന് പിന്നാലെയാണ് ഒമർ അബ്‌ദുള്ള രാജ്ഭവനിലെത്തി എൽജിയെ കണ്ടത്.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്‌ച (ഒക്‌ടോബർ 14) ഉണ്ടായേക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അഞ്ച് സ്വതന്ത്രരും ഒരു ആം ആദ്‌മി പാർട്ടി (എഎപി) എംഎൽഎയും പിന്തുണയ്ക്കുന്ന എൻസി - കോൺഗ്രസ് സഖ്യത്തിന് 54 എംഎൽഎമാരും പ്രതിപക്ഷമായ ബിജെപിക്ക് 29 എംഎൽഎമാരുമാണ് ജമ്മു കശ്‌മീർ നിയമസഭയിൽ ഉണ്ടാവുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സർക്കാരാണിത്. സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രമേയം പാസാക്കുമെന്ന് ഒമർ അബ്‌ദുള്ള ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read: 'ജമ്മുവിൽ ബിജെപി സ്വാധീനം തടയാന്‍ കോൺഗ്രസ് എൻസി സഖ്യം പാടുപ്പെട്ടു': ഗുലാം അഹമ്മദ് മിർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.