ETV Bharat / bharat

ചെന്നൈയില്‍ ട്രെയിന്‍ അപകടം; മൈസൂര്‍-ദര്‍ബാംഗ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു

പാസഞ്ചര്‍ ട്രെയിന്‍ കൂട്ടിയിടിച്ചത് നിര്‍ത്തിയിട്ട ചരക്കു ട്രെയിനുമായി. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചതായി വിവരം.

author img

By ETV Bharat Kerala Team

Published : 3 hours ago

Updated : 2 hours ago

MYSORE DARBHANGA TRAIN ACCIDENT  MYSORE DARBHANGA TRAIN  ചെന്നൈയില്‍ ട്രെയിന്‍ അപകടം  Bagmati Express train accident
Train Accident (ETV Bharat)

ചെന്നൈ : കവരൈപേട്ടയില്‍ ട്രെയിന്‍ അപകടം. മൈസൂര്‍-ദര്‍ബാംഗ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭാഗമതി എക്‌സ്‌പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റിയതായാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന വിവരം. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമിക വിവരം. പരിക്കേറ്റവരെ ആശുപ്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്‌ടർമാർ, ആംബുലൻസുകൾ, മെഡിക്കൽ റിലീഫ് വാൻ & റെസ്‌ക്യൂ ടീം തുടങ്ങിയവരും ദക്ഷിണ റെയില്‍വേ ജനറൽ മാനേജർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. യാത്രക്കാരെ കൊണ്ടുപോകുന്നതിനും താമസിപ്പിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും ബദൽ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ചെന്നൈ ഡിവിഷനിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ 04425354151, 0442435499.

Also Read: മണിക്കൂറുകള്‍ മാനത്ത്, ഒടുവില്‍ ആശങ്ക ഒഴിഞ്ഞു; തകരാറിലായ എയർ ഇന്ത്യ വിമാനത്തിന് സുരക്ഷിത ലാന്‍ഡിങ്

Last Updated : 2 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.