ഇടുക്കി : കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തൊടുപുഴ തൊമ്മന്‍കുത്ത് ആനയാടി കുത്ത് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപെടുത്തി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള 15 സഞ്ചാരികളെയാണ് അഗ്നി രക്ഷാസേന അതിസാഹസികമായി രക്ഷപെടുത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ സഞ്ചാരികള്‍ ഭയന്ന് സമീപത്തെ പാറയുടെ മുകളിലേക്ക് കയറി. ഇവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷ സേനെയെത്തി വടം കെട്ടിയാണ് മറുകരയിലെത്തിയത്.
തുടര്‍ന്ന് സഞ്ചാരികളെ മലമുകളിലൂടെയുള്ള മറ്റൊരു വഴിയിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. അതേസമയം, വണ്ണപ്പുറം പഞ്ചായത്തിന്‍റെ അധീനതയിലുളള ആനയാടി കുത്തില്‍ ഗൈഡുകളെ നിയമിക്കാന്‍ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാളിയാര്‍ എസ്.ഐ സിയാദിന്‍റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Also Read: സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം