ETV Bharat / entertainment

തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകന്‍; ഷാരൂഖ് ഖാനോടൊപ്പം വീണ്ടും അനിരുദ്ധ് - ANIRUDH AGAIN WITH SRK

ജവാന്‍ എന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു.

ANIRUDH RAVICHANDER  SHAH RUKH KHAN  അനിരുദ്ധ് രവിചന്ദര്‍  ഷാരൂഖ് ഖാന്‍ സിനിമ
ഷാരൂഖ് ഖാനോടൊപ്പം വീണ്ടും അനിരുദ്ധ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 11, 2024, 7:11 PM IST

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇദ്ദേഹം കൈ വച്ച ചിത്രങ്ങളൊക്കെ വമ്പന്‍ ഹിറ്റുമാണ്. ഇപ്പോഴിതാ വിവിധ ഭാഷകളിലായി വമ്പന്‍ താരങ്ങളോടൊപ്പം ഒന്നിന് പുറകെ ഒന്നൊന്നായി സിനിമാ ലോകത്ത് പറന്നു നടക്കുകയാണ് അനിരുദ്ധ്. അടുത്തിടെ പുറത്തിറങ്ങിയ ദേവര, വേട്ടയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയത് അനിരുദ്ധാണ്. ഈ ഗാനങ്ങളൊക്കെ സൂപ്പര്‍ഹിറ്റാണ്. അതുകൊണ്ട് തന്നെ ഇരു കയ്യും നീട്ടിയാണ് ഈ സംഗീത സംവിധായകനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്.

അറ്റ്‌ലി സംവിധാനം ചെയ്‌ത ജവാന്‍ എന്ന ചിത്രത്തിലെ സംഗീതവും അനിരുദ്ധ് തന്നെയാണ് ഒരുക്കിയിരുന്നത്. ഈ ചിത്രത്തിലെ ഗാനവും വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ തന്‍റെ പുതിയ പ്രൊജക്‌ടുകളെ കുറിച്ച് പറയുകയാണ് അനിരുദ്ധ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹിന്ദിയില്‍ വീണ്ടും ഷാരുഖ് ഖാനോടൊപ്പം ഒരുമിക്കാന്‍ പോകുന്നതിനെ കുറിച്ചാണ് അനിരുദ്ധ് പറഞ്ഞത്. മാത്രമല്ല അജിത്തിന്‍റെ റിലീസിനൊരുങ്ങുന്ന വിടാമുയര്‍ച്ചി, രജനികാന്തിന്‍റെ കൂലി എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങള്‍ വേറെയുമുണ്ട് അനിരുദ്ധിന്. തന്‍റെ ഭാഗ്യത്തിന് അടുത്ത പത്ത് മാസത്തിനുള്ളില്‍ 50 പാട്ടുകളോളം ചെയ്യാനുണ്ടെന്ന് അനിരുദ്ധ് പറയുന്നു. ഒരു അഭിമുഖത്തിലാണ് തന്‍റെ പുതിയ പ്രൊജക്‌ടുകളെ കുറിച്ച് അനിരുദ്ധ് പറഞ്ഞത്.

സംവിധായകന്‍ സുജോയ് ഘോഷിനൊപ്പം ഷാരൂഖ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കിങ്. ചിത്രത്തില്‍ ഷാരൂഖിന്‍റെ മകള്‍ സുഹാനയും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്‍റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഉടനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Also Read:'ശക്തമായ കഥയും തിരക്കഥയുമാണ് വേട്ടയ്യന്‍റേത്'; സിനിമയെ കുറിച്ച് അനിരുദ്ധ് രവിചന്ദര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.