'പുഷ്‌പ: ദി റൈസി'ന് ശേഷം സിനിമയുടെ രണ്ടാം ഭാഗമായ 'പുഷ്‌പ: ദി റൂളി'നായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബ്ലോക്ക്ബസ്‌റ്ററായ 'പുഷ്‌പ: ദി റൈസി'ന് ശേഷം ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറാൻ ഒരുങ്ങുകയാണ് 'പുഷ്‌പ: ദി റൂള്‍'.
ഇപ്പോഴിതാ സിനിമയുടെ ആദ്യ പകുതി പൂർത്തിയായിരിക്കുകയാണ്. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം പങ്കുവച്ചത്.
'ഫസ്‌റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ' എന്ന് കുറിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബർ ആറിന് ചിത്രം റിലീസ് ചെയ്യും.
The first half of #Pushpa2TheRule is locked, loaded, and packed with fire 🔥
— Mythri Movie Makers (@MythriOfficial) October 8, 2024
Get ready to witness history in the making as Pushpa will take the Indian box office by storm 💥💥
He will ignite a new chapter in Indian Cinema ❤️🔥
THE RULE IN CINEMAS on 6th DEC 2024.
Icon Star… pic.twitter.com/4vE1o1Hy35
'പുഷ്‌പ: ദി റൂളി'ല്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങിക്കോളൂ, ഇന്ത്യൻ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റാകാൻ ഡിസംബർ ആറിന് പുഷ്‌പ അവതരിക്കുമെന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ പുതിയ അപ്ഡേറ്റ് നിർമ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ആദ്യ ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും ടൈറ്റിൽ റോളിലാണ് അല്ലു അർജുൻ എത്തുന്നത്. 'പുഷ്‌പ: ദി റൈസി'ന് ലഭിച്ച ജനപ്രീതിയെ തുടര്‍ന്ന് രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യ ഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു.
'പുഷ്‌പ: ദി റൂള്‍' ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ട റിപ്പോർട്ടുകള്‍. സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ ദി റൈസി'ന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ ദി റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും ഭേദിക്കുമെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ.
അല്ലു അർജുന്‍റെ നായികയായി എത്തുന്നത് രശ്‌മിക മന്ദാനയാണ്. ഇവരെ കൂടാതെ ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുകുമാര്‍ ആണ് സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
ഛായാഗ്രാഹകൻ - മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ - എസ് രാമകൃഷ്‌ണ - മോണിക്ക നിഗോത്രേ, ഗാനരചയിതാവ് - ചന്ദ്ര ബോസ്, ബാനറുകൾ - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ് - ശരത്ചന്ദ്ര നായിഡു, പിആർഒ - ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.