ഉണ്ണിമുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്‍റര്‍ടൈന്‍മെന്‍റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ തന്നെ മോസ്‌റ്റ് വലയന്‍റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ ഒക്‌ടോബര്‍ 13 ന് പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്‌ത നിവിൻ പോളി നായകനായ മിഖായേൽ (2018) എന്ന ചിത്രത്തിന്‍റെ ഒരു സ്‌പിന്‍ ഓഫ് ആണ് ഈ ചിത്രം.
ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ ഗെറ്റപ്പ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിന് പിന്നാലെയാണ് ടീസര്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വരുന്നത്. അഞ്ചുഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം ഇതുവരെ കാണാത്ത മാസ് ആക്ഷന്‍ രംഗങ്ങളും വയലന്‍സുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആക്ഷന് വളരെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ സംഘട്ടന രംഗം ഒരുക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്‌ടര്‍ കലൈ കിങ്ങ്‌സ്‌റ്റണാണ്. ചിത്രത്തില്‍ ഏഴോളം സംഘട്ടന രംഗങ്ങളാണ് കലൈ കിങ്ങ്‌സ്‌റ്റണ്‍ ഒരുക്കിയിട്ടുള്ളത്. കെ ജി എഫ്, സലാര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബസ്രൂര്‍ സംഗീത പകരുന്ന മലയാളം ചിത്രം കൂടിയാണ് മാര്‍ക്കോ.
ഉണ്ണിയെക്കൂടാതെ, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ, അർജുൻ നന്ദകുമാർ, ദുർവാ താക്കർ, യുക്തി താരേജ, അഭിമന്യു ഷമ്മി തിലകൻ, ഇഷാൻ ഷൗക്കത്ത്, സിദ്ദിഖ്, ജഗദീഷ്, റിയാസ് ഖാൻ എന്നിവരും ഉൾപ്പെടുന്ന വലിയ താരനിരയാണ് മാർക്കോയിലുള്ളത്. ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, എഡിറ്റർ ഷമീർ മുഹമ്മദ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.
അതേസമയം, ഉണ്ണി മുകുന്ദൻ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ്-സെറ്റ് ബേബി എന്ന കോമഡി ഡ്രാമയുടെ റിലീസിനായി കാത്തിരിക്കുകയാണ്, നിഖില വിമലിനൊപ്പം ഉണ്ണിമുകുന്ദന്‍ അഭിനയിക്കുന്ന സിനിമയാണിത്.
Also Read:ഹെവി മാസ് ആക്ഷനുമായി ഉണ്ണി മുകുന്ദൻ;'മാർക്കോ'യുടെ പുത്തൻ അപ്‍ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍