സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ വേട്ടയ്യന്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ദിവസം ആഗോള തലത്തില്‍ 67 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് വേട്ടയ്യന് ലഭിക്കുന്നത്.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവിസാണ്.
രജനികാന്തിനോടൊപ്പം അതിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, ദുഷാര വിജയന്‍, റാണ ദഗ്ഗുബാട്ടി, റിതിക സിങ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ മലയാളത്തില്‍ നിന്ന് മാത്രം പത്തുപേരാണ് ചിത്രത്തില്‍ ചെറുതും വലുതുമായ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിച്ച കന്യാകുമാരി എസ് പി അതിയന്‍റെ ഭാര്യ താര അതിയന്‍ ആയാണ് ചിത്രത്തില്‍ മഞ്ജുവാര്യര്‍ എത്തിയത്. പ്രേക്ഷക കയ്യടി നേടുന്ന രംഗങ്ങള്‍ മഞ്ജുവിന്‍റേതായി ചിത്രത്തില്‍ ഉണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു മലയാളി താരം. പാട്രിക് എന്ന ബാറ്ററിയായിട്ടാണ് ഫഹദ് എത്തിയത്. സാബു മോനും അഭിരാമിയുമാണ് ചിത്രത്തിലെ മററ് രണ്ട് മലയാളി താരങ്ങള്‍. നാറ്റ് എഡ്യുക്കേഷണലിന്‍റെ മാനേജര്‍ ആയാണ് അഭിരാമി ചിത്രത്തില്‍ വേഷമിട്ടത്. വില്ലന്‍ റോളിലാണ് സാബുമോന്‍ എത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംസ്ഥാന പുരസ്‌കാര ജേതാവായ തന്മയ സോളും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തില്‍ അസല്‍ കോലാര്‍ അവതരിപ്പിച്ച ഗുണ എന്ന കഥാപാത്രത്തിന്‍റ സഹോദരിയായിട്ടായിരുന്നു തന്മയ സോള്‍ അഭിനയിച്ചത്. ഇവര്‍ക്കെ പുറമെ രമ്യ സുരേഷ്, അലന്‍സിയര്‍, ലേലോപ്പസ്, ദിവ്യ എം, ഷാജി ചെന്‍, നിര്‍മാതാവ് എവി അനൂപ് എന്നീ മലയാളികളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നാലു കോടിയാണ് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത്.
Also Read:'വേട്ടയ്യന്‍' ആദ്യദിന കളക്ഷന്‍ എത്ര? ഒ.ടി.ടിയില്‍ എവിടെ? പുതിയ വിവരങ്ങള്‍ പുറത്ത്