വാഷിങ്ടൺ:വാർദ്ധക്യ സഹജമായ ചുളിവിന് ഒരു പരിഹാരം എന്ന രീതിയിൽ അടുത്തിടെ പ്രചാരത്തിൽ വന്ന ഒരു ചികിത്സാ രീതിയാണ് ബോട്ടോക്സ്. ഒരു കുത്തിവപ്പിലൂടെ പുതിയമുഖം സ്വന്തമാക്കാമെന്നതാണ് ചികിത്സയുടെ സവിശേഷത. കുത്തിവപ്പിലൂടെ പേശികളില്‍ മാറ്റം വരുന്നതിനാലാണ് മുഖഭാവം മാറുന്നത്.
മുഖത്തെ ചുളിവുകള്‍ മായ്ക്കാനും സൗന്ദര്യം കൂട്ടാനും ബോട്ടോക്സ് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്. രാഷ്ട്രീയക്കാരും വന്‍കിട ബിസിനസുകാരും സിനിമാതാരങ്ങളുമാണ് ചികിത്സയ്ക്കെത്തുന്നവരില്‍ ഏറെയും. നമ്മുടെ മലയാളി താരങ്ങളും ചെറുപ്പമായി കാണുന്നതിൽ ബോട്ടോക്സിന്റെ പങ്ക് വലുതാണ്.
ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിലെ ബോട്ടോക്സിന്റെ സ്വാധീനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമേരിക്കൻ താരം കിം കർദാഷിയാനും രംഗത്ത് വന്നു. സ്ക്രീനിൽ വികാരങ്ങൾ അവതരിപ്പിക്കുന്നതിൽ താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് 'ദ കർദാഷിയൻസ്' എന്ന ടെലിവിഷൻ പരിപാടിയിലാണ് താരം മനസ് തുറന്നത്.
"കൂടുതൽ വികാരങ്ങൾക്ക് നിങ്ങൾക്ക് കുറച്ച് ബോട്ടോക്സ് ആവശ്യമാണ്, എനിക്ക് അത് ഇല്ല" താരം തമാശ രൂപേണ പറഞ്ഞു. 'അമേരിക്കൻ ഹൊറർ സ്റ്റോറി: ഡെലിക്കേറ്റ്' എന്ന ചിത്രത്തിലെ തന്റെ ഭാവം ശ്രദ്ധേയമായ അനുഭവമായി ചൂണ്ടിക്കാട്ടി താരം വൈകാരികമായി ആവശ്യപ്പെടുന്ന വേഷങ്ങൾ ഏറ്റെടുക്കുന്നതിന്റെ സങ്കീർണതകൾ അംഗീകരിച്ചു.