ETV Bharat / international

ലാന്‍ഡിങ്ങിനിടെ വിമാനം ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചു; നദിയില്‍ പതിച്ചെന്ന് സൂചന, 65 യാത്രക്കാര്‍ക്കായി തെരച്ചില്‍ - US PLANE ACCIDENT

അപകടത്തില്‍പെട്ടത് അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം.

PLANE COLLIDED WITH ARMY HELICOPTER  PLANE AND ARMY HELICOPTER CLASH US  യുഎസ് വിമാനപകടം  PLANE CRASHES US
Search Operation Undergoing (AP)
author img

By ETV Bharat Kerala Team

Published : Jan 30, 2025, 10:30 AM IST

അര്‍ലിങ്‌ടണ്‍ (യുഎസ്) : ലാന്‍ഡിങ്ങിന് തയാറെടുക്കവെ പാസഞ്ചര്‍ ജെറ്റ് ആര്‍മി ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്‌ടണിനടുത്തുള്ള റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിൽ ആണ് സംഭവം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തിന് പിന്നാലെ വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് പ്രദേശത്ത് നടക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വിമാനം വിമാനത്താവളത്തിന് സമീപത്തെ പോട്ടോമാക് നദിയില്‍ പതിച്ചതായാണ് നിഗമനം. നദിയിലും തെരച്ചില്‍ നടത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പ്രാദേശിക സമയം ബുധനാഴ്‌ച (ജനുവരി 29) രാത്രി 9.30ഓടെയാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ സിആര്‍ജെ-700 വിമാനമാണ് അപകടത്തില്‍പെട്ടത്. 375 അടി ഉയരത്തില്‍ വച്ചായിരുന്നു അപകടം.

വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്‌തതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ അപകടത്തില്‍പെട്ട വിമാനം പോട്ടോമാക് നദിയില്‍ പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് തെരച്ചില്‍ നടക്കുന്നത്.

Also Read: ദക്ഷിണ കൊറിയൻ വിമാന ദുരന്തം: കാരണത്തില്‍ അവ്യക്തത, അന്വേഷണത്തിന് പ്രത്യേക സംഘം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.