ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസറാണ് മുഹമ്മദ് സിറാജ്. ഫീൽഡിലെ മിന്നുന്ന പ്രകടനത്തിന് പേരുകേട്ട 29 കാരനായ താരം അടുത്തിടെ തന്‍റെ ക്രിക്കറ്റ് നേട്ടങ്ങളില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ സിറാജിനെ ചുറ്റിപ്പറ്റിയുള്ള നിരവധി കിംവദന്തികള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് താരവും അഭിനേത്രിയുമായ മഹിറ ശര്‍മയുമായി സിറാജ് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹിറയുമായി സിറാജ് സാമൂഹ്യ മാധ്യമത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിറാജ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇരുവരും പ്രണയത്തിലാണെന്നും വിവാഹാലോചനകൾ നടക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിഗ് ബോസ് 13-ാം സീസണിലെ ഫൈനലിസ്‌റ്റാണ് മഹിറ. ഇന്‍സ്റ്റഗ്രാം ഇൻഫ്ളുവൻസറായ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിറാജ് ഡേറ്റിംഗിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ആശാ ഭോസ്‌ലെയുടെ മകൾ ജനായി ഭോസ്‌ലെയുമായി താരം ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഒരു പോസ്റ്റിലൂടെ ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. അടുത്തിടെ 23-ാം ജന്മദിന പാർട്ടി ആഘോഷിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ജനായി പോസ്റ്റ് ചെയ്തതോടെയാണ് ഈ കിംവദന്തികൾ ആരംഭിച്ചത്.
എന്നാല്‍ സിറാജുമായുള്ള ബന്ധത്തെക്കുറിച്ച് ജനായി ഉടൻ തന്നെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സിറാജിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും 'പ്യാരാ ഭായ്' എന്ന് വിളിക്കുകയും ചെയ്തു. അതേ സമയം ‘സഹോദരി’ എന്ന് വിളിച്ച് മുഹമ്മദ് സിറാജും പ്രതികരിച്ചു. എന്നാല്‍ മഹിറയും സിറാജും ബന്ധത്തിലാണെന്ന വാര്‍ത്തകളില്‍ ഇരുവരും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല.