ജമുയ്: നവജാത ശിശുവിന്‍റെ മൃതദേഹം ആശുപത്രി ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ലോസറ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ട കുഞ്ഞിന്‍റെ ശരീരം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുഞ്ഞിന്‍റെ തല വേര്‍പെട്ട നിലയിലായിരുന്നു. ബിഹാറിലെ ജമുയില്‍ സദര്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മയാരെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്‍റെ ശരീരം ക്ലോസറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. കുടുങ്ങിക്കിടന്ന ശരീരം മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായതെന്ന് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പവന്‍ പറഞ്ഞു. ക്ലോസറ്റ് പൊളിച്ചാണ് ശരീരം എടുത്തത്. തല വേര്‍പെട്ട നിലയിലാണ് ശരീരം പുറത്തെടുത്തത്. സംഭവം ആശുപത്രിയിലെ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
സംഭവം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആരാണ് കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണെന്ന് ആശുപത്രി മാനേജര്‍ രമേഷ് പാണ്ഡെ പറഞ്ഞു. സിവില്‍ സര്‍ജന്‍ ഡോ.ജി കെ സുമന്‍റെ നിര്‍ദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി മാനേജ്മെന്‍റ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആരാണ് കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ചതെന്ന കാര്യം പക്ഷേ ഇനിയും വ്യക്തമായിട്ടില്ല. ഫ്ലഷ് ചെയ്തപ്പോഴാകണം കുഞ്ഞിന്‍റെ തലവേര്‍പ്പെട്ടതെന്നാണ് കരുതുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ജമുയ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പ്രകാശ് പാസ്വാന്‍ പറഞ്ഞു.
Also Read: കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ബംഗാള്‍ സ്വദേശിക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്