ETV Bharat / entertainment

"പല തീരുമാനങ്ങളും തെറ്റായിപ്പോയി, അതിലേക്ക് പോകാൻ മമ്മൂട്ടി അനുവദിച്ചില്ല"; എന്തുകൊണ്ട് ഗൗതം വാസുദേവ് മേനോന്‍റെ നായകന്‍മാര്‍ നീല ഷര്‍ട്ട് ഇടുന്നു? - GAUTHAM VASUDEV MENON INTERVIEW

"ഒരിക്കലും എപ്പോഴും എല്ലാ കാര്യങ്ങളും ഈസിയായി നടക്കില്ല. ചില വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കാലിടറും. നമുക്ക് ഇഷ്‌ടപ്പെടാത്ത ചില വ്യക്‌തികളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടി വരും. ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഡൊമിനിക് സംഭവിച്ചത്"

GAUTHAM VASUDEV MENON  DOMINIC AND THE LADIES PURSE  മമ്മൂട്ടി  ഗൗതം വാസുദേവ് മോനോന്‍
Gautham Vasudev Menon (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 29, 2025, 3:34 PM IST

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മോനോന്‍ സംവിധാനം ചെയ്‌ത 'ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്‌സ്‌' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സംവിധായകന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ ഡൊമിനിക്കിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്‍റെ കരിയറിയിലെ ശ്രദ്ധേയമായ സിനിമകളെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.

ഗൗതം വാസുദേവ് മേനോനും നീല ഷർട്ട് ഇടുന്ന നായകന്‍മാരും, 'വിണ്ണൈ താണ്ടി വരുവായ'ക്ക് ശേഷം ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത അധികമാർക്കും അറിയാത്ത ചിത്രം, 'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിലെ 'മഞ്ചൾ വെയിൽ' എന്ന ഗാനം ജനിച്ച കഥ, മമ്മൂട്ടിയും സുഷ്‌മിത ഭട്ടും തമ്മിലുള്ള ക്ലൈമാക്‌സ് ഫൈറ്റ്. ജ്യോതിക ഇങ്ങോട്ടു ചോദിച്ചു വാങ്ങിയ വില്ലൻ വേഷം.. അങ്ങനെ ഗൗതം വാസുദേവ് മേനോന് പറയാൻ ഏറെയുണ്ട്.

Gautham Vasudev Menon  Dominic and the Ladies Purse  മമ്മൂട്ടി  ഗൗതം വാസുദേവ് മോനോന്‍
Gautham Vasudev Menon (ETV Bharat)

ഗൗതം വാസുദേവ് മേനോന്‍റെ മിക്ക സിനിമകളിലെയും നായക കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് നീല ഷർട്ട്. നീല ഷർട്ട് ഇടുന്ന നായകന്‍മാര്‍ ഗൗതം വാസുദേവ് മേനോന്‍റെ സിഗ്നേച്ചറാണ്. ഡൊമിനിക്കിലും നീല ഷർട്ട് എന്ന രീതി അദ്ദേഹം പിന്തുടർന്നിട്ടുണ്ട്. നീല ഷർട്ട് ധരിച്ച് ഡൊമിനിക്. ഗൗതം വാസുദേവ് മേനോൻ കഥാപാത്രങ്ങളും നീല ഷർട്ടും.. ഡൊമനിക് എന്ന ചിത്രത്തെ മുൻനിർത്തി അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചു.

"നീല എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള നിറമാണ്. ഇഷ്‌ടപ്പെട്ട നിറം എന്നത് കൊണ്ട് മാത്രമല്ല നീല നിറത്തിന് ഒരു പ്രത്യേക എനർജി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതാൻ ഇരിക്കുമ്പോൾ, ഒരു പ്രൊഡക്ഷൻ മീറ്റിംഗിന് പോകുമ്പോൾ, ഒരു സിനിമ ചിത്രീകരിച്ച് കൊണ്ടിരിക്കുമ്പോൾ പരമാവധി ഞാൻ നീല ഷർട്ടാണ് ധരിക്കാറുള്ളത്. നീല നിറത്തിലുള്ള ഷർട്ട് എന്നിലേക്ക് ഒരു പ്രത്യേക എനർജി പകർന്ന് നൽകുന്നതായി കരുതുന്നു," ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ചെറുപ്പം മുതൽ താന്‍ നീല ഷർട്ട് ധരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. "ഒരുപക്ഷേ അതെന്‍റെ മുഖത്തിന്‍റെ നിറത്തിന് അനുയോജ്യം ആയതുകൊണ്ടാകാം. പല ഷെയ്‌ഡുകളിലുള്ള നീല ഷർട്ടുകൾ എന്‍റെ പക്കലുണ്ട്. ഒരു ഫിലിം മേക്കർ ആയപ്പോൾ എന്‍റെ കാഴ്‌ച്ചപ്പാടുകൾ എന്‍റെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് എന്‍റെ നായകന്‍മാർ നീല ഷർട്ട് പതിവായി ധരിച്ചു തുടങ്ങിയത്. ഒരാൾ നീല ഷർട്ട് ധരിക്കുമ്പോൾ ആ വ്യക്‌തി കൂടുതൽ കോൺഫിഡൻസുള്ള ആളായും ശക്‌തനായും കാഴ്‌ച്ചക്കാർക്ക് തോന്നും," സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റനോട്ടത്തിൽ നായകന്‍റെ സ്‌ട്രെന്‍ത് എത്രത്തോളം ഉണ്ടെന്ന് പ്രേക്ഷകർക്ക് കൃത്യമായി ബോധ്യപ്പെടുത്താൻ നീല നിറത്തിലുള്ള ഷർട്ടുകൾ തന്‍റെ സിനിമയിലെ നായകന്‍മാർ ധരിക്കുന്നത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. "ഒരുപാട് ആക്ഷൻ രംഗങ്ങളോ നായക കഥാപാത്രത്തിന്‍റെ ശക്‌തി ബോധ്യപ്പെടുത്താൻ ഉതകുന്ന മറ്റ് രംഗങ്ങളോ എഴുതി സിനിമയിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ നല്ലത് നീല ഷർട്ടിൽ രൗദ്ര ഭാവമുള്ള നായകനെ ഒരു സിമ്പിൾ ഷോട്ടിൽ പരിചയപ്പെടുത്തുന്നതാണ്," അദ്ദേഹം പറഞ്ഞു.

'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിൽ കമൽഹാസന്‍റെ ഇൻട്രോ സീനിലും, 'യെന്നൈ അറിന്താൽ' എന്ന ചിത്രത്തിൽ അജിത്തിന്‍റെ കോഫി ഷോപ്പ് സീനിലും നീല ഷർട്ട് എന്ന ഫോർമുല വലിയ രീതിയിൽ വിജയിച്ചതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. "ഈ രണ്ട് ചിത്രങ്ങളിലും ഈ പറയുന്ന സീനുകളിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നേരിടാൻ പോകുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ നായകന് ആകുമെന്ന് വിശ്വസിപ്പിക്കാൻ നീല ഷർട്ട് ധരിച്ച നായകന്‍റെ ലുക്ക് മാത്രം മതിയാകും," ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സില്‍ സംവിധായകന്‍ മമ്മൂട്ടിയെ പരിചയപ്പെടുത്തുന്ന സീനിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "ഒരു ബാത്ത് ടവൽ ധരിപ്പിച്ച് കൊണ്ടാണ് മമ്മൂട്ടിയെ ഡൊമിനിക്കില്‍ പരിചയപ്പെടുത്തുന്നത്. തൊട്ടടുത്ത സീനിൽ നീല ഷർട്ട് ധരിച്ച് മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുമ്പോൾ എന്‍റെ ചിന്താഗതിയിൽ ആ കഥാപാത്രത്തെയും അയാളുടെ സ്‌ട്രെന്‍തിനെയും വളരെ ഈസിയായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. സിനിമയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്‌ത് കൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ നിർദ്ദേശിച്ച പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു മമ്മൂക്ക ധരിക്കുന്ന നീല ഷർട്ട്. അദ്ദേഹത്തെ പോലൊരു നടൻ എന്‍റെ സിനിമ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഒരു ഫിലിം എന്ന രീതിയിൽ എനിക്ക് ആഘോഷിക്കാനാണ് ആദ്യ സീനിൽ തന്നെ അദ്ദേഹത്തെ കൊണ്ട് നീല ഷർട്ട് ധരിപ്പിച്ചത്," സംവിധായകന്‍ വിശദീകരിച്ചു.

എക്കാലത്തെയും മികച്ച കൾട്ട് ചിത്രങ്ങൾ സമ്മാനിച്ച ഗൗതം വാസുദേവ് മേനോൻ എന്ന സംവിധായകനെ കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഈ ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ട്.

"പ്രേക്ഷകർക്ക് ഗൗതം വാസുദേവ മേനോൻ സിനിമകളെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം. പ്രേക്ഷകരുടെ അതേ മനോഭാവത്തിലൂടെയാണ് ഞാനും കടന്നു പോകുന്നത്. ഒരു സംവിധായകൻ എന്നതിലുപരി ഞാനും ഒരു പ്രേക്ഷകനാണ്. ഒരുപാട് സിനിമകൾ കാണും. എനിക്ക് ഇഷ്‌ടപ്പെട്ട ഒരുപാട് സംവിധായകരുണ്ട്. ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച ശേഷം ഒരു പ്രത്യേക കാലഘട്ടത്തിൽ അത്തരം സംവിധായകർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെങ്കിൽ എനിക്കും സങ്കടം വരും. എനിക്കുള്ള ഇതേ സങ്കടം തന്നെയാണ് എന്നെ ഇഷ്‌ടപ്പെടുന്ന, എന്‍റെ സിനിമകളെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് ഇപ്പോള്‍ ഉള്ളതെന്ന് അറിയാം. എനിക്കിഷ്‌ടപ്പെട്ട ചില സംവിധായകരെ ഞാൻ മിസ്സ് ചെയ്യുന്നത് പോലെ എന്നെയും ചില പ്രേക്ഷകർക്ക് മിസ്സ് ചെയ്യുന്നുണ്ടാകാം," അദ്ദേഹം പറഞ്ഞു.

Dominic and the Ladies Purse (ETV Bharat)

താൻ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. "ന്യായീകരിക്കുന്നതല്ല എങ്കിലും ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. നമുക്ക് ഒരിക്കലും എപ്പോഴും എല്ലാ കാര്യങ്ങളും ഈസിയായി നടക്കുകയില്ല. ചില വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കാലിടറും. നമുക്ക് ഇഷ്‌ടപ്പെടാത്ത ചില വ്യക്‌തികളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതായി വരും. ഇതാണ് സത്യത്തിൽ ഇപ്പോൾ എന്‍റെ കാര്യത്തിൽ സംഭവിക്കുന്നത്. ഞാൻ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയി. സംവിധായകൻ എന്ന രീതിയിൽ കരിയറിലെ ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഡൊമിനിക് എന്ന സിനിമ മമ്മൂട്ടിയെ വച്ച് സംവിധാനം ചെയ്യാൻ അവസരം കടന്നുവരുന്നതും," സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ഡൊമിനിക് എന്ന സിനിമ സംവിധാനം ചെയ്യാനുണ്ടായ സാഹചര്യവും അദ്ദേഹം വെളിപ്പെടുത്തി. "മമ്മൂട്ടിയുമായി സിനിമയെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോൾ ഞാനെന്‍റെ അവസ്ഥകൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്‍റെ സാഹചര്യം ഇതാണ്. ഒരു കലാകാരൻ എന്ന രീതിയിൽ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. പക്ഷേ മമ്മൂട്ടി നൽകിയ ആത്‌മവിശ്വാസം വളരെ വലുതാണ്. എല്ലാ സാഹചര്യങ്ങളും തൽക്കാലത്തേക്ക് മറന്നു കളയുക. നിങ്ങൾ ഈ ചിത്രം ചെയ്യൂ. എല്ലാം ശരിയായി വരും എന്ന് ആത്‌മവിശ്വാസം പകർന്നത് മമ്മൂട്ടിയാണ്. ഇനി അഥവാ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ നമുക്കത് മാനേജ് ചെയ്യാം എന്നും മമ്മൂട്ടി പറഞ്ഞിരുന്നു," ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

സിനിമ ചെയ്യാന്‍ മമ്മൂട്ടി പകര്‍ന്ന ആത്‌മവിശ്വാസത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "ഡൊമിനിക് എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ രണ്ട് മൂന്ന് വർഷം ഇടവേള എടുത്ത് നിൽക്കുന്ന ഒരു സംവിധായകന്‍റെ മാനസികാവസ്ഥയിലേക്ക് കടന്നു പോകാൻ മമ്മൂട്ടി എന്ന നടൻ എന്നെ അനുവദിച്ചില്ല. ഞാൻ സജീവമായി ഇപ്പോഴും സംവിധാന രംഗത്തുണ്ടെന്ന് അദ്ദേഹം എന്നെ വിശ്വസിപ്പിച്ചു. എന്‍റെ 20 വർഷത്തെ കരിയറിൽ താങ്ക്‌സ് ഗിവിംഗ് ആയി സംഭവിച്ച ചിത്രമാണ് ഡൊമിനിക്," വളരെ വൈകാരികമായി ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

സിനിമയില്‍ നായികാതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ച സുഷ്‌മിത ഭട്ടിന്‍റെ അഭിനയ മികവിനെ കുറിച്ചും അദ്ദേഹം വാചാലനായി. "മമ്മൂട്ടി എന്ന നടന്‍റെ കഴിവുകളെ കുറിച്ച് വളരെയധികം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. മമ്മൂട്ടി എന്താണെന്നും ഏതാണെന്നും എല്ലാവർക്കും അറിയാം. എങ്കിലും മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം കിടപിടിച്ചു നിന്ന മറ്റൊരാളുടെ പ്രകടനത്തെ പറ്റി എടുത്തു പറയേണ്ടതുണ്ട്. ഈ ചിത്രത്തിൽ നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ കൈകാര്യം ചെയ്‌ത സുഷ്‌മിത ഭട്ട്," അദ്ദേഹം പറഞ്ഞു.

Sushmitha Bhat (ETV Bharat)

ക്ലൈമാക്‌സില്‍ മമ്മൂട്ടിയും സുഷ്‌മിതയും തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "തിരക്കഥ വായിക്കുമ്പോൾ തന്നെ ക്ലൈമാക്‌സിൽ സുഷ്‌മിതയുടെ കഥാപാത്രവും മമ്മൂട്ടിയുടെ കഥാപാത്രവും തമ്മിൽ സംഘട്ടനം സംഭവിക്കുന്നുണ്ട് എന്ന കാര്യം വ്യക്‌തമായിരുന്നു. ക്ലൈമാക്‌സിലെ ട്വിസ്‌റ്റ് ഒരു കാരണവശാലും സിനിമയുടെ ഒരു സാഹചര്യത്തിലും പ്രേക്ഷകർക്ക് റിവീൽ ആകരുത്. അതൊരു വാശി ആയിരുന്നു. ഒരു സ്ത്രീയുടെ എല്ലാ രൂപ ഭാവങ്ങളും ഒത്തിണങ്ങിയ ഒരാൾ വേണം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ. ഈ കഥാപാത്രത്തിന് വേണ്ടി ഒരുപാട് വ്യക്‌തികളെ ഞങ്ങൾ ആലോചിച്ചു. അങ്ങനെയാണ് ഇൻസ്‌റ്റഗ്രാമിലൂടെ സുഷ്‌മിതയെ കാണാൻ ഇടവരുന്നത്," സംവിധായകന്‍ പറഞ്ഞു.

സുഷ്‌മിത ഈ സിനിമയിലേയ്‌ക്ക് എത്തുന്നതിനെ കുറിച്ചും സംവിധായകന്‍ വിശദീകരിച്ചു. "ഡൊമനിക്കിലെ കോസ്റ്റ്യൂം ഡിസൈനറാണ് സുഷ്‌മിതയുടെ ഇൻസ്‌റ്റഗ്രാം പ്രൊഫൈൽ എനിക്ക് കാണിച്ചു തരുന്നത്. ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്‌ടമായി. ചെന്നൈയിൽ വച്ച് നേരിൽ കണ്ടു. ഒരു ഓഡിഷനും നടത്തി. അപ്പോൾ തന്നെ ബോധ്യപ്പെട്ടു, ഈ കഥാപാത്രത്തിന് ഈ കുട്ടി ഓക്കേ ആണെന്ന്. ഈ സിനിമയിലെ ഉദ്യോഗജനകമായ ചില രംഗങ്ങൾ മമ്മൂട്ടിയോടൊപ്പം ചേർന്ന് അഭിനയിക്കണം എന്നറിഞ്ഞപ്പോൾ സുഷ്‌മിതയ്‌ക്ക് വല്ലാത്ത ഭയവും നെർവസ്‌നസും ഉണ്ടായിരുന്നു. ശബ്‌ദം തത്സമയം റെക്കോർഡ് ചെയ്യുന്നത് കൊണ്ട് വളരെ കഷ്‌ടപ്പെട്ടാണ് ആ കുട്ടി മലയാളം ഡയലോഗുകള്‍ കാണാതെ പഠിച്ച് അവതരിപ്പിച്ചത്," അദ്ദേഹം പറഞ്ഞു.

ക്ലൈമാക്‌സിലെ സംഘട്ടന രംഗങ്ങൾ വളരെയധികം കഷ്‌ടപ്പെട്ടാണ് സുഷ്‌മിത ചെയ്‌തതെന്നും പരമാവധി തന്‍റെ കഴിവ് പുറത്തെടുക്കാൻ അവര്‍ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. "ഷൂട്ടിംഗ് സമയത്ത് ഞങ്ങൾ ചർച്ച ചെയ്‌ത് ആ രംഗത്തിൽ ഒരുപാട് കാര്യങ്ങൾ ചേർത്തിരുന്നു. വലിയ ശാരീരിക അധ്വാനത്തിലൂടെയാണ് മമ്മൂട്ടിയുമായുള്ള ക്ലൈമാക്‌സ് ഫയിറ്റ് സുഷ്‌മിതയ്‌ക്ക് ചെയ്യേണ്ടി വന്നത്. ഒരു സ്ത്രീയുടെ കൂടെയാണ് ഫൈറ്റ് ചെയ്യുന്നതെന്ന് കൃത്യമായ ധാരണയോടു കൂടിയാണ് മമ്മൂട്ടിയും ആ രംഗങ്ങളെ സമീപിച്ചത്. രണ്ടി പേരും ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെയാണ് ആ സംഘടന രംഗങ്ങൾ അഭിനയിച്ചത്," ഗൗതം മേനോന്‍ പറഞ്ഞു.

സിനിമയിൽ ഉടനീളം മമ്മൂട്ടി എന്ന നടൻ തന്നെ വല്ലാതെ വിസ്‌മയിപ്പിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. "മമ്മൂട്ടിയുടെ ഇൻട്രൊഡക്ഷൻ സീനിൽ ഒരു ബാത്ത് ടവ്വൽ ധരിച്ചാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പുറത്തു പോകാനായി അദ്ദേഹത്തിന്‍റെ കഥാപാത്രം ഒരു നീല ഷർട്ട് ധരിക്കുന്നുണ്ട്. ഈ സീൻ ഹൃദയത്തോട് വല്ലാതെ ചേർന്നു നിൽക്കുന്നു," സംവിധായകന്‍ പറഞ്ഞു.

കാഖ കാഖ എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ ഏറ്റവും അധികം ആരാധകരുള്ള തമിഴ് സംവിധായകനായി ഗൗതം വാസുദേവമേനോൻ മാറുകയായിരുന്നു. ഗൗതം വാസുദേവ് മേനോന്റെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി അക്കാലം മുതൽ മലയാളികൾ ആഗ്രഹിക്കുന്നുമുണ്ട്. ഇതിനെക്കുറിച്ചും സംവിധായകൻ പ്രതികരിച്ചു.

കേരളത്തിൽ തനിക്ക് വളരെയധികം ആരാധകരെ സമ്മാനിച്ച ചിത്രം 'കാഖ കാഖ' എന്നാണ് സംവിധായകന്‍ പറയുന്നത്. "കാഖ കാഖ റിലീസിന് ശേഷം അതേ പാറ്റേണിൽ മലയാളത്തിൽ ഒട്ടനവധി സിനിമകൾ സംഭവിച്ചിട്ടുള്ളതായി അറിയാം. വ്യത്യസ്‌തമായൊരു എഡിറ്റിംഗ് പാറ്റേണിൽ കൂടിയാണ് കാഖ കാഖ പ്രേക്ഷകരിലേക്ക് എത്തുന്നത്. ആന്‍റണിയാണ് ആ സിനിമ എഡിറ്റ് ചെയ്‌തിരുന്നത്. പിൽക്കാലത്ത് ഇതേ എഡിറ്റിംഗ് പാറ്റേൺ വേണമെന്ന് നിർബന്ധം പിടിച്ച് ഒരുപാട് മലയാള സംവിധായകർ ആന്‍റണിയെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

2019ല്‍ പുറത്തിറങ്ങിയ 'ജൂൺ' എന്ന മലയാള സിനിമയിലും കാഖ കാഖ എന്ന സിനിമയുടെ റഫറൻസ് ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്‌തമാക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും കാഖ കാഖ പല രീതിയിൽ ആഘോഷിക്കപ്പെടുന്നതിനെ കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

"മാധവൻ നായകനായ മിന്നലേ ആയിരുന്നു എന്‍റെ ആദ്യ ചിത്രം. അതിന് ശേഷമാണ് കാഖ കാഖ എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. തിരക്കഥ എഴുതുമ്പോൾ വിചാരിച്ചിരുന്ന ഒരു കാര്യം, അതുവരെ കണ്ടുശീലിച്ച തമിഴ് സിനിമ പാറ്റേണിൽ നിന്നും ഈ ചിത്രം മാറ്റിപ്പിടിക്കണം. സിനിമ റിലീസ് കഴിഞ്ഞ് 20 വർഷമെങ്കിലും ഈ സിനിമയെ കുറിച്ച് സജീവ ചർച്ചകൾ സംഭവിക്കണം. അതൊരു സംവിധായകന്‍റെ ദീർഘവീക്ഷണമാണ്. അങ്ങനെയൊക്കെ സംഭവിക്കുന്നു എന്നറിയുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട്," ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

കാഖ കാഖയിലെ സൂര്യയുടെ പ്രകടനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "സിനിമയില്‍ സൂര്യയുടെ പ്രകടനം അതിഗംഭീരമായിരുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ കൂടുതൽ എലിവേറ്റ് ചെയ്യാൻ ഒരുപാട് ലോ ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് തമിഴ്, മലയാളം ചിത്രങ്ങളില്‍ ഈ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സമാന രീതിയിലുള്ള ഷോട്ടുകൾ ഉപയോഗിച്ചിരുന്നു. പല സംവിധായകരും ഈ സിനിമയെ തങ്ങളുടെ സിനിമയ്‌ക്ക് റഫറൻസായി ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലൂടെ എനിക്കൊരു പുതിയ ഫിലിം മേക്കിംഗ് പാറ്റേൺ ലഭിച്ചു. ആ പാറ്റേൺ അവലംബിച്ചാണ് പിന്നീട് മിക്ക സിനിമകളും ഞാൻ ചെയ്‌തിട്ടുള്ളത്," ഗൗതം വാസുദേവ് മേനോൻ വിശദീകരിച്ചു.

തന്‍റെ കരിയറിലെ മികച്ചൊരു ചിത്രം അധികം ശ്രദ്ധിക്കാതെ പോയതിനെ കുറിച്ചും ഗൗതം വാസുദേവ് മേനോന്‍ വെളിപ്പെടുത്തി. ചെറിയ ബജറ്റിൽ 2011ൽ ഗൗതം മേനോന്‍ ഒരുക്കിയ ചിത്രമാണ് 'നടുനിശി നായ്‌ക്കള്‍'. സമീറ റെഡ്ഡി, വീര തുടങ്ങിയവര്‍ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സിനിമ വിദ്യാർത്ഥികളുടെ പാഠപുസ്‌തകമാണ്. എന്നാൽ ഈ ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിച്ചില്ല.

"നടുനിശി നായ്‌ക്കള്‍ എന്ന സിനിമ വളരെ ചെറിയ ബജറ്റിൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച് തിയേറ്ററിൽ എത്തിയ സിനിമയാണ്. വിണ്ണൈ താണ്ടി വരുവായ, വാരണം ആയിരം എന്നീ സിനിമകൾക്ക് ശേഷമാണ് ഈ ചിത്രം തിയേറ്ററിൽ എത്തുന്നത്. എന്‍റെ മുൻ സിനിമകളുടെ സൈഡ് എഫക്‌ട് തന്നെയാണ് ഈ സിനിമ പരാജയപ്പെടാൻ കാരണം. അതൊരു വല്ലാത്ത ഡാർക്ക് ഗ്രേ ഷെയ്‌ഡുള്ള ത്രില്ലർ ചിത്രമാണ്. അങ്ങനെയുള്ള സിനിമകള്‍ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർ മാത്രമെ ആ ചിത്രം കാണുകയുള്ളൂ എന്നൊരു ധാരണ ഉണ്ടായിരുന്നു. ഫാമിലി ഓഡിയൻസിന് ആ സിനിമ ഒട്ടും ദഹിക്കില്ല. സിനിമയ്‌ക്ക് വലിയ പ്രെമോഷനും നൽകാൻ സാധിച്ചില്ല. ആകെ രണ്ട് ദിവസമാണ് ചിത്രം തിയേറ്ററിൽ ഓടിയത്. ചെറിയ ബജറ്റ് ചിത്രം ആയത് കൊണ്ട് വലിയ സാമ്പത്തിക നഷ്‌ടമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ പിൽക്കാലത്ത് ജനങ്ങളുടെ ആസ്വാദന തലം മാറിയപ്പോൾ ഈ സിനിമയൊക്കെ ചർച്ചയിൽ ഇടംപിടിക്കാൻ തുടങ്ങി." ഗൗതം വാസുദേവ മേനോൻ പറഞ്ഞു.

നടി ജ്യോതിക വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയതിനെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. 'പച്ചയ്ക്കിളി മുത്തുചരം' എന്ന സിനിമയിലാണ് ഗൗതം മേനോനോട് ജ്യോതിക വില്ലൻ വേഷം ചോദിച്ച് വാങ്ങിയത്. ശരത് കുമാർ, ആൻഡ്രിയ, ജ്യോതിക എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫാമിലി ത്രില്ലർ ചിത്രമായിരുന്നു 'പച്ചയ്ക്കിളി മുത്തുചരം'.

"മുഖ്യധാരയിൽ നിൽക്കുന്ന വലിയ സ്‌റ്റാർ വാല്യു ഉള്ള ജ്യോതികയെ ഒരു സിനിമയില്‍ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുക എന്നാൽ അക്കാലത്ത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ഇത്രയും സ്‌റ്റാർ വാല്യൂ ഉള്ള ആരും തന്നെ ആ സമയത്ത് നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ തയ്യാറാകില്ല. ഈ സിനിമയുടെ തിരക്കഥ വായിക്കാൻ പോയപ്പോൾ ജ്യോതികയോട് ഞാൻ രണ്ട് ഓപ്‌ഷന്‍ പറഞ്ഞിരുന്നു. ഒന്ന്, ശരത് കുമാറിന്‍റെ നായിക വേഷം അല്ലെങ്കിൽ വേഷം. തിരക്കഥ വായിച്ച് കേട്ട ശേഷം നെഗറ്റീവ് വേഷം താൻ അവതരിപ്പിച്ച് കൊള്ളാമെന്ന് ജ്യോതിക മാം ഇങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെയാണ് ശരത് കുമാറിന്‍റെ നായികയായി ആൻഡ്രിയയെ കാസ്‌റ്റ് ചെയ്യുന്നത്. അക്കാലത്ത് ഒരു നെഗറ്റീവ് കഥാപാത്രത്തെ തിരഞ്ഞെടുത്ത ജ്യോതികയുടെ മനശക്തി എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവർ ഈ കഥാപാത്രം തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ പകരം തബുവിനെയാണ് ഞങ്ങൾ കാസ്‌റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്," ഗൗതം വാസുദേവ മേനോൻ വെളിപ്പെടുത്തി.

ഗൗതം വാസുദേവ്‌ മേനോൻ സിനിമകളിലെ പാട്ടുകൾ എക്കാലവും ശ്രദ്ധ നേടാറുണ്ട്. തന്‍റെ സിനിമകളിലെ ഗാനങ്ങളെ കുറിച്ച് വേട്ടയാട് വിളയാട് എന്ന സിനിമയെ മുൻനിർത്തി അദ്ദേഹം സംസാരിച്ചു.

"കുറേ മനോഹരമായ ഗാനങ്ങള്‍ ചെയ്‌തു കളയാം എന്നൊരു ഉദ്ദേശം ഞാനെന്ന സംവിധായകന് ഉണ്ടായിരുന്നില്ല. എന്‍റെ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മനോഹരമായത് ആ ഗാനങ്ങൾ സിനിമയുടെ കഥയുമായി അത്രയധികം ഇടകലർന്ന് നിൽക്കുന്നത് കൊണ്ടാണ്. വെറുതെ ഒരു ഗാനം സിനിമയിൽ ഞാൻ ഉപയോഗിച്ചിട്ടില്ല. തിരക്കഥയ്‌ക്ക് അനുസരിച്ചാണ് പാട്ടുകളും ചിട്ടപ്പെടുത്തുക,"സംവിധായകന്‍ പറഞ്ഞു.

സംഗീതാത്‌മകമായാണ് താന്‍ സിനിമ ചെയ്യുന്നതെന്നും ഗൗതം മേനോന്‍ വ്യക്‌തമാക്കി. ഒരു സിനിമയുടെ തിരക്കഥ എഴുതുമ്പോൾ തന്നെ മ്യൂസിക്കലായി കഥ പറയേണ്ട രംഗങ്ങളെ കുറിച്ച് കൃത്യമായി എഴുതിവച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരക്കഥയുമാാണ് സംഗീത സംവിധായകന്‍റെ അടുത്തേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

"ഞാൻ സിനിമ എക്‌സിക്യൂട്ട് ചെയ്യുന്ന രീതി കുറച്ച് സംഗീതാത്‌മകമായാണ്. ഇപ്പോൾ വേട്ടയാട് വിളയാട് എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് മിഷ്‌കിൻ ആണെങ്കിൽ ഇത്രയധികം പാട്ടുകൾ ഒരുപക്ഷേ സിനിമയിൽ ഉണ്ടാകില്ല. ചിലപ്പോൾ പാട്ട് പോലും ഉണ്ടാകില്ല. 'അഞ്ചാതെ' പോലെയോ, 'യുദ്ധം സെയ്' പോലെയോ വേറൊരു രീതിയിലാകും അദ്ദേഹം ഈ സിനിമയെ അവതരിപ്പിക്കുക. ഞാൻ കുറച്ചുകൂടി സംഗീതാത്‌മകമായി ആശയങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കും. അത്തരം കാര്യങ്ങൾ തിരക്കഥയിൽ ഉള്ളതുകൊണ്ട് തന്നെ പാട്ടുകളും മികച്ചതാവും. പിന്നെ ഉറപ്പായും നല്ല സംഗീത സംവിധായകരും കാരണക്കാരാണ്," ഗൗതം വാസുദേവ മേനോൻ പറഞ്ഞു.

തിരക്കഥയിൽ ഗാനങ്ങൾ എഴുതി ചേർക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിച്ചു. "വേട്ടയാട് വിളയാടിലെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണ് 'മഞ്ചൾ വെയിൽ. ന്യൂയോർക്ക് നഗരത്തിലെ സായാഹ്‌നം പ്രണയത്തിന്‍റെ അകമ്പടിയിൽ എന്നുള്ളതാണ് ഈ ഗാനത്തിന്‍റെ സ്വഭാവം. പരസ്‌പം പരിചയമില്ലാത്ത രണ്ട് പേർ ഇനിയങ്ങോട്ട് ഒന്നിക്കുന്നു. ഈ ആശയങ്ങളുമായാണ് ഞാൻ ഹാരിസ് ജയരാജിനെ കാണാൻ പോകുന്നത്. ഹാരിസിനെ കാണാൻ പോകുമ്പോൾ ഈ ഗാനത്തിന്‍റെ തിരക്കഥ എന്‍റെ കയ്യിൽ ഉണ്ടായിരുന്നു. താമരൈ ആണ് വരികൾ എഴുതിയത്," സംവിധായകന്‍ പറഞ്ഞു.

ന്യൂയോർക്കിൽ കമൽഹാസന്‍റെയും ജ്യോതികയുടെ കഥാപാത്രങ്ങള്‍ പരസ്‌പരം കണ്ടുമുട്ടുന്നതും ആദ്യമായി ഹോട്ടലില്‍ നിന്നും ഒന്നിച്ച് പുറത്ത് പോകുന്നതും, അവരുടെ ഒന്നിച്ചുള്ള യാത്രയും നിമിഷങ്ങളും കൃത്യമായി തിരക്കഥയിൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കഥാപാത്രങ്ങളുടെ കയ്യിലുള്ള പ്രോപ്പർട്ടീസ് പോലും എഴുതി വച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഈ കാര്യങ്ങൾ സംഗീത സംവിധായകനെയും ഗാന രചയിതാവിനെയും ബോധ്യപ്പെടുത്തുക എന്നുതാണ് ഒരു സംവിധായകന്‍റെ ധർമ്മമെന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

"കമലിന്‍റെ കഥാപാത്രം ജ്യോതികയുടെ കഥാപാത്രത്തോട് അട്രാക്‌ട് ആകുന്നു. എന്നാൽ ജ്യോതികയുടെ കഥാപാത്രത്തിന് ഈ ഒരു റിലേഷൻഷിപ്പ് വേണ്ടെന്നൊരു തോന്നൽ ഉണ്ടാകുന്നു. ഇതൊക്കെ കൃത്യമായി പ്ലാൻ ചെയ്‌തത് തന്നെയാണ്. അതിനനുസരിച്ചാണ് വരികൾ സൃഷ്‌ടിക്കുക. ഇത്രയധികം ഇൻപുട്ട് നൽകുമ്പോൾ സ്വാഭാവികമായും സംഗീത സംവിധായകനും ഗാന രചയിതാവും നമ്മുടെ വഴിക്ക് വരും. സിനിമയുടെ ഒഴുക്കിനനുസരിച്ച് ഗാനങ്ങളും സൃഷ്‌ടിക്കപ്പെടുമ്പോൾ ജനങ്ങൾക്ക് അത് ഏറെ ഇഷ്‌ടപ്പെടും," ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

Also Read: 'നമ്മള് ചെയ്യാത്ത റോള്‍ ഒന്നും ഇല്ല ഭായ്'; മമ്മൂട്ടിയും ഗൗതം മേനോനും ഇതാദ്യമായി; സ്വാതന്ത്ര്യ ദിനത്തില്‍ ബസൂക്ക ടീസര്‍ - Bazooka teaser - BAZOOKA TEASER

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.