ETV Bharat / sports

മുടി പോയാലെന്ത്..! സ്വര്‍ണം കൂടെ പോന്നില്ലേ; കേരളത്തിന്‍റെ ആദ്യ സ്വര്‍ണത്തിന് കണ്ണീരിന്‍റെ നനവ് - SUFNA JASMINE IN NATIONAL GAMES

ഭാരം കുറയ്ക്കാനായി തന്‍റെ മുടി മുറിച്ചാണ് സുഫ്‌ന ജാസ്‌മിന്‍ ദേശീയ ഗെയിംസിൽ മത്സരിക്കാനിറങ്ങിയത്.

SUFNA JASMINE CUT HER HAIR  സുഫ്‌ന ജാസ്‌മിന്‍  38TH NATIONAL GAMES  SUFNA JASMINE WEIGHTLIFTING
സുഫ്‌ന ജാസ്‌മിന്‍ (Instagram)
author img

By ETV Bharat Sports Team

Published : Jan 30, 2025, 3:14 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ രജത് ജയന്തി ഖേല്‍ പരിസറിലെ മൊണാല്‍ ഹാള്‍. ഭാരോദ്വഹന മല്‍സരങ്ങളുടെ ആദ്യ ദിനം. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ആദ്യ മല്‍സരം പൂര്‍ത്തിയായിക്കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ മെഡല്‍ ജേതാക്കളുടെ പ്രതികരണം ആരായുകയാണ്.

ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

'പ്രതീക്ഷിച്ച അത്രയ്ക് മുന്നേറാനായില്ലെങ്കിലും 45 കിലോ വിഭാഗത്തില്‍ മല്‍സരിക്കാന്‍ ശരീര ഭാരം കുറച്ചു. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു.' പറയുന്നത് ഈ ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ ആദ്യ സ്വര്‍ണമെഡല്‍ ജേതാവാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സുഫ്‌ന ജാസ്‌മിന്‍. അപ്പോഴാണ് സുഫ്‌നയുടെ രൂപ മാറ്റം ശ്രദ്ധിച്ചത്.

പൊതുവേ നല്ല മുടിയുണ്ടായിരുന്ന, മുടി നന്നായി പരിചരിച്ചു പോന്നിരുന്ന താരത്തിന്‍റെ രൂപം ആകെ മാറിയിരിക്കുന്നു. 45 കിലോ വിഭാഗത്തില്‍ മല്‍സരിക്കുന്ന സുഫ്‌ന ഭാര പരിശോധനയില്‍ പരാജയപ്പെടാതിരിക്കാനായാണ് ജീവനു തുല്യം കാത്തു പോന്ന മുടി താളറ്റം വെച്ച് വെട്ടിയൊതുക്കിയത്. രാവിലെ ഔദ്യോഗിക ഭാര പരിശോധനയ്ക്ക് മുമ്പ് നോക്കിയപ്പോള്‍ 150 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് തന്‍റെ സൗന്ദര്യത്തിന്‍റെ ഭാഗമായ മുടി വെട്ടി ഭാരം നിജപ്പെടുത്താന്‍ സുഫ്‌ന ജാസ്മിന്‍ സമ്മതിച്ചത്.

SUFNA JASMINE CUT HER HAIR  സുഫ്‌ന ജാസ്‌മിന്‍  38TH NATIONAL GAMES  SUFNA JASMINE WEIGHTLIFTING
Sufna Jasmine (Prasar Bharati /youtube Screenshot)

കഠിനമായ വര്‍ക്കൗട്ടിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഭാരം ക്രമപ്പെടുത്താനുള്ള നീക്കങ്ങള്‍ പോരാതെ വന്നപ്പോഴാണ് താരം മുടിയിലും കൈവെച്ചത്. "എന്തായാലും കഷ്ടപ്പാട് വെറുതേയായില്ല. മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കാനായി. ഇനിയും കഠിന പരിശ്രമത്തിലൂടെ ഇന്ത്യയ്ക്ക് വേണ്ടി ലോക വേദികളില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യം. അതിനായുള്ള പരിശീലനം തുടരും.

" സ്വര്‍ണ ജേതാവായ ശേഷം സുഫ്‌ന വെളിപ്പെടുത്തും വരെ ഈ കഷ്ടപ്പാടുകളുടെ പിന്നാമ്പുറക്കഥകളൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന വനിതകളുടെ 45 കിലോ ഗ്രാം വിഭാഗം മല്‍സരത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളത്തിന്‍റെ സുഫ്‌ന ജാസ്മിന്‍ പി എസ് എന്ന ഇരുപത്തിരണ്ടുകാരിയുടെ നേട്ടത്തിന് കണ്ണീരിന്‍റെ നനവുണ്ട്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ ആദ്യ സ്വര്‍ണ്ണത്തിനും.

മത്സരത്തില്‍ സ്നാച്ചില്‍ മൂന്നാം ശ്രമത്തില്‍ 72 കിലോ ഉയര്‍ത്തി എതിരാളികളെ പിന്നിലാക്കിയ സുഫ്‌ന ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ 87 കിലോ ഉയര്‍ത്തിയിരുന്നു. രണ്ടും മൂന്നും ശ്രമങ്ങളില്‍ 93 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Also Read: പാതി മലയാളി, 14 കാരിയായ സുവര്‍ണ മത്സ്യം; ദിനിധി ദേശിങ്കുവിന് ഹാട്രിക് സ്വർണം - DINIDHI DESINGKU WINS HATTRICK GOLD

മൂന്നാമത്തെ ശ്രമത്തില്‍ താരം 93 കിലോ ഉയര്‍ത്തിയെങ്കിലും നോ ലിഫ്റ്റാണെന്ന് റഫറിമാര്‍ വിധിക്കുകയായിരുന്നു. മൊത്തം 159 കിലോ ഉയര്‍ത്തി സുഫ്‌ന ഒന്നാമതെത്തിയപ്പോള്‍ മഹാരാഷ്ട്രയുടെ ദിപാലി ഗുര്‍സാലെ വെള്ളിയും മധ്യപ്രദേശിന്‍റെ റാണി നായിക് വെങ്കലവും നേടി.

ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശിലെ നഗ്രോതാ ഭഗവാനില്‍ നടന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ദേശീയ റെക്കോര്‍ഡുകളായിരുന്നു സുഫ്‌ന സ്ഥാപിച്ചത്. സ്നാച്ചിലും ടോട്ടലിലും റെക്കോര്‍ഡ് തകര്‍ത്ത പ്രകടനം കാഴ്ച വെച്ച താരമന്ന് സ്നാച്ചില്‍ 76 കിലോയും ആകെ 169 കിലോയും ആയിരുന്നു ഉയര്‍ത്തിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 93 കിലോയും അന്ന് ഉയര്‍ത്തി.

ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ലിഫ്റ്ററായും സുഫ്‌ന തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 2022 ല്‍ 45 കിലോ വിഭാഗത്തില്‍ ജൂനിയര്‍ നാഷണല്‍ ചാമ്പ്യനായിരുന്നു.

Also Read: ദേശീയ ഗെയിംസില്‍ പൊന്നണിഞ്ഞ് കേരളം; ഭാരോദ്വഹനത്തിൽ സുഫ്‌ന ജാസ്‌മിനിലൂടെ ആദ്യ സ്വര്‍ണം - SUFNA JASMINE WINS FIRST GOLD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.