പരേതനായ പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമൻ അന്തരിച്ചു. 88 വയസ്സായിരുന്നു. മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. വൈകിട്ട് 5 മണിക്ക് കന്യാകുമാരിയിലെ തിരുവെട്ടാർ കുടുംബ വീട്ടില്‍ സംസ്കാരം നടക്കും.
മക്കൾ: ശ്രീകല, ശ്രീകുമാർ, ഡോ. ശ്രീലേഖ, ശ്രീഹരി. മരുമക്കള്‍ : സുജാത ശ്രീകുമാര്‍, പിവി ശിവശങ്കരപ്പിള്ള, മഞ്ജു ശ്രീഹരി, പരേതനായ എം.വിജയകുമാരന്‍ നായര്‍.