ETV Bharat / state

കോട്ടയത്ത് വാഹനാപകടം; വിവാഹത്തലേന്ന് വരന് ദാരുണാന്ത്യം - THE GROOM DIED EVE OF THE WEDDING

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനിനെ ​ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KOTTAYAM JIJMON JINSON ACCIDENT  JIJMON JINSON  KOTTAYAM ACCIDENT  KOTTAYAM ACCIDENT NEWS
Kottayam Accident Jijmon Jinson (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 30, 2025, 8:50 AM IST

കോട്ടയം : വിവാഹത്തലേന്ന് വരന് ദാരുണാന്ത്യം. ഇന്ന് (ജനുവരി 30) വിവാഹം നടക്കാനിരിക്കെയാണ് വരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റു. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കടപ്ലാമറ്റം സ്വദേശി ജിജോമോൻ ജിൻസൺ (22) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മോഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലക്കാട് പള്ളിയിൽ വച്ച് ജിജോമോൻ്റെ വിവാഹം നടക്കാനിരിക്കെയാണ് അപകട മരണം സംഭവിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു കുറവിലങ്ങാട് ഭാ​ഗത്തു നിന്നും വരികയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Also Read: സ്‌കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; 9 -ാം ക്ലാസുകാരനെ കുത്തി പ്ലസ് വണ്‍ വിദ്യാർഥി - STUDENTS STABBING IN SCHOOL BUS

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.