ETV Bharat / state

ജര്‍മനിയില്‍ ഫാമിലിയോടെ സെറ്റിലാകാം! അതും നയാപൈസ ചെലവില്ലാതെ, ഇലക്‌ട്രീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോര്‍ക്ക റൂട്ട്‌സ് - ELECTRICIAN VACANCY IN GERMANY

ഫെബ്രുവരി 24നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ www.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

NORKA ROOTS VACANCY GERMANY  MIGRATE TO GERMANY THROUGH NORKA  GERMANY JOB VACANCY  Nork Electrician Vacancy Germany
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 18, 2025, 7:29 PM IST

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്മാരുടെ 20 ഓളം ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ജര്‍മന്‍ സര്‍ക്കാറിന്‍റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്‍റര്‍നാഷണല്‍ ടാലന്‍റ്സ് എന്ന പദ്ധതിയുടെ ഭാഗമായി ഇന്‍ഡോ - ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് നിയമനം. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ അംഗീകൃത ഡിപ്ലോമ/ഐടിഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസ യോഗ്യതയും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാനാകില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപേക്ഷകര്‍ ഇലക്ട്രിക്കല്‍ & കണ്‍ട്രോള്‍ എഞ്ചിനീയറിങ്, മെഷിന്‍ സേഫ്റ്റി എന്നീ തൊഴില്‍ മേഖലകളില്‍ നൈപുണ്യമുളളവരാകണം. ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (എ1,എ2,ബി1,ബി2) മുന്‍ഗണനയുമുണ്ടാകും. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്പോര്‍ട്ട്, ഭാഷായോഗ്യത പരീക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 24നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

അപേക്ഷകര്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മ്മന്‍ ഭാഷാ പഠനത്തിനും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ജര്‍മനിയില്‍ താമസിക്കാന്‍ തയ്യാറാകുന്നവരുമാകണം. ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസിങ്, ജോബ് മാച്ചിങ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയില്‍ എത്തിയ ശേഷമുളള ഇന്‍റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതി വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും നോര്‍ക്ക അറിയിച്ചു.

റിക്രൂട്ട്‌മെന്‍റ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്ത് നിന്നും, മിസ്‌ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Also Read: ഇന്ത്യക്കാരെ മാടിവിളിച്ച് ടെസ്‌ല; 13 തസ്‌തികയിലേക്ക് റിക്രൂട്‌മെന്‍റ്; നടപടി മോദി മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.