കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവരയുടെ അവസാന 40 മിനുറ്റ് പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് നായകന്‍ ജൂനിയര്‍ എന്‍ ടി ആര്‍. ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. തകര്‍പ്പന്‍ ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ചേര്‍ത്തൊരുക്കിയ ഗംഭീര ദൃശ്യവിരുന്നാകും ചിത്രമെന്ന ഉറപ്പും അണിയറക്കാര്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു.
ദേവര എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രത്തില്‍ എത്തുന്നത്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും എത്തുന്നുണ്ട്. ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രമാണ്.
പ്രാകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യ ഭാഗം തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളിലേക്ക് എത്തും.