ഹൈദരാബാദ്: ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വൈകാതെ തിരിച്ചെത്തിക്കും. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനാവും. മാർച്ച് പകുതിയോടെയായിരിക്കും ഭൂമിയിലേക്കുള്ള മടക്കം. മാർച്ച് 12ന് ആയിരിക്കും പേടകത്തിന്‍റെ വിക്ഷേപണമെന്നും റിപ്പോർട്ടുകളുണ്ട്.
ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് പേടകത്തിൽ ക്രൂ-10 ദൗത്യത്തിലായിരിക്കും മടക്കം. ഇരുവരെയും ഭൂമിയിലേക്ക് മടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇലോൺ മസ്‌ക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാസ ഇരുവരുടെയും മടക്കത്തെ സംബന്ധിച്ച് അറിയിക്കുന്നത്.
NASA and SpaceX are accelerating the target launch and return dates for the upcoming crew rotation missions to and from @Space_Station.#Crew10 launch now is targeted for March 12, pending mission readiness and completion of flight readiness: https://t.co/MhBNJCL80F pic.twitter.com/ZZs9NltVI5
— NASA Commercial Crew (@Commercial_Crew) February 11, 2025
ക്രൂ-9 അംഗങ്ങളോടൊപ്പമായിരിക്കും സുനിതയും വിൽമോറും മടങ്ങുക. മാർച്ച് 12ന് വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ക്രൂ-10 ദൗത്യത്തിന്‍റെ ഫ്ലൈറ്റ് റെഡിനസ് പ്രക്രിയയുടെ സർട്ടിഫിക്കേഷൻ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നാസ. ബഹിരാകാശയാത്രികരായ ആൻ മക്‌ക്ലെയിൻ (കമാൻഡർ), നിക്കോൾ അയേഴ്‌സ് (പൈലറ്റ്), ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രിക തകുയ ഒനിഷി (മിഷൻ സ്പെഷ്യലിസ്റ്റ്), റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് ക്രൂ-10 ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
ക്രൂ-10 ദൗത്യത്തിൽ ഇവർ എത്തിയശേഷം ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പരിചയപ്പെടാൻ ക്രൂ-9 അംഗങ്ങൾ പരിശീലനം നൽകും. ഇതിനുശേഷമായിരിക്കും ക്രൂ-9 അംഗങ്ങളും സുനിതയും വിൽമോറും മടങ്ങുക. ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരോടൊപ്പം റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ അലക്‌സാണ്ടർ ഗോർബുനോവും ഭൂമിയിലേക്ക് മടങ്ങും. ഫ്ലോറിഡ തീരത്തെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും മടക്ക സമയം ഷെഡ്യൂൾ ചെയ്യുക.
Also Read:
- സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി സുനിത വില്യംസ് പസഫിക് സമുദ്രത്തിന് മുകളിൽ നിന്നെടുത്ത സെൽഫി
- കൽപന ചൗള വിടവാങ്ങിയിട്ട് 22 വർഷം: പേടകം കത്തിയമർന്നത് ഭൂമിയിലെത്തുന്നതിന് വെറും 16 മിനിറ്റ് മുൻപ്; അന്ന് എന്ത് സംഭവിച്ചു?
- കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ എത്ര സമയം ചെലവഴിക്കണമെന്ന് ഇനി രക്ഷിതാക്കൾക്ക് തീരുമാനിക്കാം: കൗമാരക്കാർക്കായി ടീൻ അക്കൗണ്ട് അവതരിപ്പിച്ചു
- മെസേജിലും ഇ-മെയിലിലും വരെ തട്ടിപ്പ്; സൈബർ തട്ടിപ്പുകൾ പലവിധം: സുരക്ഷിതരായിരിക്കാൻ നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- ശാസ്ത്ര മേഖലയിലെ വനിതകൾക്കായി ഒരു ദിനം: അറിയാം... ഇന്ത്യൻ ശാസ്‌ത്ര ലോകത്ത് അറിയപ്പെടാതെ പോയ 'ഹീറോയിനു'കളെ