നടനും മുന്‍ ഭര്‍ത്താവുമായ ബാലയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക അമൃത സുരേഷ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ബാലയില്‍ നിന്നും കൊടിയ പീഡനം അനുഭവിക്കേണ്ടി വന്നു എന്നായിരുന്നു അമൃതയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ഇര്‍ഷാദ് രംഗത്തെത്തിയിരിക്കുകയാണ്.
അമൃതയും മകളും പറയുന്നത് സത്യമാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇര്‍ഷാദ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. 2010 മുതല്‍ ഇരുവരും പിരിയുന്നത് വരെ താന്‍ ബാലയുടെ ഡ്രൈവറായി ജോലി ചെയ്‌തിരുന്നുവെന്നും അന്ന് മുതല്‍ പല കാര്യങ്ങളും താൻ കണ്ടിട്ടുണ്ടെന്നാണ് ഇര്‍ഷാദിന്‍റെ വെളിപ്പെടുത്തല്‍.
"2010ലാണ് ബാലയുടെ ഡ്രൈവറായി ഞാന്‍ ജോലിക്ക് കയറുന്നത്. അവരുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു അത്. അവർ പിരിയുന്നത് വരെയും ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. പല കാര്യങ്ങളും കണ്ടിട്ടുണ്ട്. ബാല, ചേച്ചിയെ ഉപദ്രവിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പിരിഞ്ഞതിന് ശേഷം ഞാൻ ചേച്ചിക്കൊപ്പം ഡ്രൈവറായി പോകുകയായിരുന്നു.
പോകാൻ കാരണങ്ങള്‍ ഉണ്ട്. ചേച്ചിയെ ബാല ടോർച്ചർ ചെയ്യുന്നത് പോലെ, എന്നെയും ചവിട്ടി ഉപദ്രവിച്ചിട്ടുണ്ട്. മൂക്കിൽ നിന്നും രക്‌തം വരെ വരുന്ന അവസ്ഥ ഉണ്ടായി. എനിക്കന്ന് 18 വയസ്സാണ്. തിരിച്ച് പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അയാളോട് ഒരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്കും കുടുംബത്തിനും അവരുടെ അമ്മയ്ക്കുമൊക്കെ ഒരു മകനെ പോലെ ആയിരുന്നു ഞാൻ. അങ്ങനെയാണ് അവർ എന്നെ കണ്ടിരുന്നത്.
ഈ വീഡിയോ ഇപ്പോൾ ചെയ്യാൻ കാരണം ഉണ്ട്. ചേച്ചിയുടെയും പാപ്പുവിന്‍റെയും വീഡിയോ ഞാന്‍ കണ്ടു. പാപ്പുവിന്‍റെ വീഡിയോയിലെ കുറേ കമന്‍റുകളും കണ്ടു. പാപ്പുവിനെ ഇത് പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന്. ഒരിക്കലും ചേച്ചിയും അമ്മയും അഭിയും അങ്ങനെ ചെയ്യില്ല. കാരണം, പാപ്പുവിനെ മീഡിയയുടെ മുന്നിൽ കൊണ്ടു വരാൻ അവര്‍ക്ക് താൽപര്യം ഇല്ല. അങ്ങനെ ഉണ്ട് എന്നുണ്ടെങ്കിൽ നേരത്തെ ആകാമായിരുന്നു.