തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ സ്വർണ്ണക്കപ്പിന് പ്രധാന വേദിയായ നിളയിൽ ആവേശ്വോജ്വല സ്വീകരണം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജി ആർ അനിൽ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ്, വി ജോയ് എംഎൽഎ എന്നിവരാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണമേറ്റു വാങ്ങി രാത്രി 8 മണിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ സ്വർണ്ണക്കപ്പിനെ സ്വീകരിച്ചത്.
ഘോഷയാത്രയോടെയാണ് സ്വർണ്ണക്കപ്പ് പ്രധാന വേദിയായ എംടി- നിളയിൽ എത്തിചേർന്നത്. 117.5 പവനാണ് കപ്പിന്‍റെ തൂക്കം. രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിലും സ്വർണ്ണക്കപ്പിന് സ്വീകരണം നൽകിയിരുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ സ്വീകരിച്ച സ്വർണ്ണക്കപ്പ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടറും ഡയറക്‌ടറിൽ നിന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടറും ഏറ്റുവാങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നാലെ ജില്ലാ ട്രഷറിയിലേക്ക് കപ്പ് കൊണ്ടുപോയി. കലോത്സവം സമാപിക്കുന്ന ജനുവരി 8 നാകും ഇനി സ്വർണ്ണക്കപ്പ് ട്രഷറിയിൽ നിന്നും പുറത്തെത്തുക. നാളെ രാവിലെ 9 മണിയോടെ പ്രധാന വേദിയിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് കൊടിയുയർത്തുന്നത്തോടെ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും.
Also Read:23 വർഷത്തെ കാത്തിരിപ്പിന് കഴിഞ്ഞ വർഷം സുവർണവിരാമം; കലോത്സവക്കപ്പിൽ ഇത്തവണയും മുത്തമിടുമോ കണ്ണൂര്‍?