ETV Bharat / entertainment

നിവിന്‍ പോളിക്കൊപ്പം നയന്‍താര വീണ്ടും മലയാളത്തിലേക്ക്; നടന്‍റെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍ - NIVIN PAULY AND NAYANTHARA AAGAIN

നിവിന്‍ പോളിയുടെ പുതിയ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.

DEAR STUDENTS FIRST LOOK POSTER  NIVIN PAULY NEW MOVIE  നയന്‍താരയും നിവിനും ഒന്നിക്കുന്നു  ഡിയര്‍ സ്‌റ്റുഡന്‍റ്
നയന്‍താര, നിവിന്‍ പോളി (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 3, 2025, 4:42 PM IST

ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പിറന്ന 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്‍റെ പ്രിയ താരം നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയർ സ്‌റ്റുഡന്‍റ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. പോസ്‌റ്റര്‍ കണ്ടതോടെ നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്നതിന്‍റെ ആകാംക്ഷ ഇരുവരുടെയും ആരാധകര്‍ക്ക് ഉണ്ട്.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. 2025 ല്‍ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.

'പുതുവർഷത്തിൽ പുതിയ കഥകൾ… 2025 ഒരു അത്യുഗ്രൻ യാത്രയ്ക്ക് തയാറെടുക്കുന്നു' എന്ന കുറിപ്പോടെ നിവിനും പുതിയ ചിത്രത്തിന്‍റെ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്‌റ്റിന് താഴെ നിവിന്‍റെ ഒരു വമ്പൻ തിരിച്ചുവരവായി ഡിയർ സ്‌റ്റുഡന്‍റ് മാറട്ടെ എന്ന പ്രതീക്ഷ നിരവധിപ്പേർ പങ്കുവച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്.

2019 സെപ്റ്റംബർ അഞ്ചിനാണ് 'ലൗ ആക്ഷൻ ഡ്രാമ' തിയേറ്റർ എത്തുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോംബോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അതേസമയം നിവിന്‍ പോളിയുടെ പുതിയ മാറ്റമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തടി കുറച്ച നിവിന്‍ പോളിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു നാളായി വണ്ണം വച്ചതിന്‍റെ പേരില്‍ നിവിന്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിവിന്‍റെ ശക്തമായ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയാണ് പ്രതീക്ഷകള്‍ നല്‍കികൊണ്ട് പുതിയ ചിത്രങ്ങള്‍ പുറത്തു വന്നത്. 2024 ല്‍ രണ്ട് സിനിമളാണ് നിവിന്‍റേതായി പുറത്തിറങ്ങിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷവും, മലയാളി ഫ്രം ഇന്ത്യയും. ഫാര്‍മയാണ് റിലീസിനൊരുങ്ങുന്ന നിവിന്‍റെ പുതിയ ചിത്രം.

അതേ സമയം നയന്‍താരയുടെ സിനിമയും ജീവിതവും പറയുന്ന ഡോക്യുമെന്‍ററി നയന്‍താര ബിയോണ്ട് ദി ഫയറി ടെയ്‌ല്‍ അടുത്തിടെ നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധനുഷും നയന്‍താരയും തമ്മിലുള്ള വിവാദം ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

Also Read:പതിനാലാം ദിവസവും ബോക്‌സ് ഓഫിസില്‍ 'മാര്‍ക്കോ' തരംഗം; ഹിന്ദിയിലും തെലങ്കാനയിലും കുതിപ്പ് തുടരുന്നു, തമിഴ് പതിപ്പ് ഇന്നെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.