തിരുവനന്തപുരം: ക്രിസ്‌മസ്-നവവത്സര ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (ഫെബ്രുവരി 05) ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും.
ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും ഏഴാം സമ്മാനം 2000 രൂപ വീതം 48,600 പേര്‍ക്കും എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേര്‍ക്കും ഒമ്പതാം സമ്മാനം 500 രൂപ വീതം 2,43,000 പേര്‍ക്കും പത്താം സമ്മാനം 400 രൂപ വീതം 2,75,400 പേര്‍ക്കുമാണ് ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്‍റെ മറ്റ് ഒന്‍പത് സീരിസുകള്‍ക്ക് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. 10,00,000 രൂപ വീതമാണ് സമാശ്വാസ സമ്മാനം ലഭിക്കുക.
നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിൽപന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റ് വിൽപന തകൃതിയായി നടക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആകെ 50,000,00 ടിക്കറ്റുകൾ വില്‍പനക്കെത്തിയതിൽ തിങ്കളാഴ്‌ച (ഫെബ്രുവരി 3) ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചു. 8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. 400 രൂപയാണ് ക്രിസ്‌മസ് - നവവത്സര ബമ്പർ ടിക്കറ്റിൻ്റെ വില.