ETV Bharat / entertainment

പതിനാലാം ദിവസവും ബോക്‌സ് ഓഫിസില്‍ 'മാര്‍ക്കോ' തരംഗം; ഹിന്ദിയിലും തെലങ്കാനയിലും കുതിപ്പ് തുടരുന്നു, തമിഴ് പതിപ്പ് ഇന്നെത്തും - MARCO DAY 14 BOX OFFICE COLLECTION

'മാര്‍ക്കോ' സിനിമയ്ക്ക് വേണ്ടി ഉണ്ണി മുകുന്ദനെടുത്ത കഷ്‌ടപ്പാടിനെ കുറിച്ച് കലൈ കിങ്സണ്‍

HANEEF ADENI AND UNNI MUKUNDAN  MARCO TAMIL RELEASE  മാര്‍ക്കോ കലൈ കിങ്സണ്‍  മാര്‍ക്കോ ബോക്‌സ് ഓഫീസ് കളക്ഷന്‍
മാര്‍ക്കോയില്‍ ഉണ്ണി മുകുന്ദന്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 3, 2025, 12:53 PM IST

ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മാര്‍ക്കോ' ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ബോളിവുഡിനെ വിറപ്പിച്ച ഈ ചിത്രം ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തുള്‍പ്പെടെയുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായി മാറി. ഇന്നു (ജനുവരി 3) മുതല്‍ ഉണ്ണിയുടെ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തമിഴ് ജനതയുടെ മുന്നിലും എത്തുകയാണ്.

ഡിസംബര്‍ 20 നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ ചിത്രം കുതിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 37.37 കോടി രൂപയുടെ കലക്ഷനാണ് പതിനാല് ദിവസം കൊണ്ട് നേടിയത്. ഇന്നലെ മലയാളത്തില്‍ നിന്ന് 0.7 കോടി രൂപയാണ് നേടിയത്.

ഹിന്ദിയില്‍ നിന്നാണ് ചിത്രത്തിന് അതിവേഗത്തില്‍ നേട്ടം കൈവരിച്ചത്. ജനുവരി ഒന്നാണ് ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്‌തത്. 4.93 കോടി രൂപയാണ് മൂന്ന് ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത്. ഇന്നലെ മാത്രം 0.65 കോടി രൂപയാണ് ഹിന്ദിയില്‍ നിന്ന് ലഭിച്ചത്. അതും ഒരു മലയാളം സിനിമയുടെ റെക്കോര്‍ഡ് വാരാന്ത്യത്തില്‍ ആറ് കോടി കടന്നേക്കാമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന സൂചന. ഇപ്പോള്‍ ഉത്തരേന്ത്യയിലെ 500 ലധികം തിയേറ്ററുകളിലാണ് 1200 ഷോകള്‍ 'മാര്‍ക്കോ'യ്ക്ക് ഉണ്ട്. എന്നാല്‍ ഇതേ സമയം ജിസിസി കലക്‌ഷന്‍ മന്ദഗതിയിലായി.

HANEEF ADENI AND UNNI MUKUNDAN  MARCO TAMIL RELEASE  മാര്‍ക്കോ കലൈ കിങ്സണ്‍  മാര്‍ക്കോ ബോക്‌സ് ഓഫീസ് കളക്ഷന്‍
തിയേറ്റര്‍ ഒക്യുപ്പന്‍സി (Sacnilk)

തെലുഗുവില്‍ നിന്ന് രണ്ടാം ദിവസം 1.6 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. ആദ്യ ദിവസത്തില്‍ 1.1 കോടി രൂപയും രണ്ടാം ദിവസത്തില്‍ 0.5 കോടി രൂപയുമാണ് കലക്‌ട് ചെയ്‌തത്.

ഇന്ത്യയില്‍ നിന്ന് 43.90 കോടി രൂപ ചിത്രത്തിന് പതിനാലാം ദിവസം ലഭിച്ചു. 45.59 ശതമാനം ഇടിവാണ് ഉണ്ടായിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ 79.65 കോടി രൂപ നേടി ചിത്രം ബോക്‌സ് ഓഫിസില്‍ 100 കോടി രൂപ എന്ന ലക്ഷ്യവുമായി മുന്നോട്ട് കുതിക്കുകയാണ്. പതിനാല് ദിവസം കൊണ്ട് ഇന്ത്യയുടെ ഗ്രോസ് കലക്‌ഷന്‍ 50.90 കോടി രൂപയാണ്.

ഇന്നു മുതല്‍ തമിഴ് നാട്ടില്‍ ഏകദേശം 130 സ്‌ക്രീനുകളില്‍ മാര്‍ക്കോ പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്‍റെ തമിഴ് പതിപ്പായിരിക്കും തിയേറ്ററുകളില്‍ എത്തുക. തമിഴ് റീലിസോടെ ഇന്ത്യയില്‍ നിന്ന് 50 കോടി കടക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ കണക്ക് കൂട്ടല്‍.

ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 2.5 കോടി, ഒന്‍പതാം ദിനത്തില്‍ 2.2 കോടി രൂപ, പത്താം ദിനത്തില്‍ 3.65 കോടി രൂപ, പതിനൊന്നാം ദിനത്തില്‍ 1.6 കോടി രൂപ, പന്ത്രണ്ടാം ദിനത്തില്‍ 1.35 കോടി രൂപ, പതിമൂന്നാം ദിനം 3.4 കോടി രൂപ, പതിനാലാം ദിനത്തില്‍ 1.85 കോടി രൂപ എന്നിങ്ങനെയാണ് സാക്‌നില്‍ക് നല്‍കുന്ന കണക്കുകള്‍.

2017 ല്‍ ബാഹുബലി 2 സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ദക്ഷിണ കൊറിയയില്‍ 'മാര്‍ക്കോ' ഉടന്‍ 100 സ്ക്രീനുകളില്‍ റിലീസ് ചെയ്യും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സിനിമയിലെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് കലൈ കിങ്സണ്‍ ആണ്. ഏഴോളം ഫൈറ്റ് സീനാണ് ഒരുക്കിയിട്ടുള്ളത്. അതിനായി ഉണ്ണി മുകുന്ദന്‍ എടുത്ത കഷ്‌ടപ്പാടിനെ കുറിച്ച് കലൈ കിങ്സണ്‍ ആദ്യമായി മനസ് തുറന്ന് ഇ ടിവി ഭാരതിനോട് സംസാരിച്ചുരുന്നു.

Also Read:വെട്ടിക്കൊല്ലണോ, കുത്തിക്കൊല്ലണോ, അതോ വായ കീറി കൊല്ലണോ? 'മാര്‍ക്കോ'യിലെ വെടിക്കെട്ട് ആക്ഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കലൈ കിങ്സൺ - അഭിമുഖം

മാർക്കോയിലെ ഏറ്റവും ബ്രൂട്ടലായ രംഗമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ഭാഗമാണ് ക്ലൈമാക്‌സ്. എട്ടു ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് പൂർണമായും ചിത്രീകരിച്ചതെന്നും രാവിലെ ആറുമണി മുതൽ രാത്രി 9 മണി വരെ ചിത്രീകരണം നീളും. അവസാന ദിവസം 24 മണിക്കൂർ വർക്ക് ചെയ്‌തെന്നും കലൈ കിങ്സണ്‍ പറഞ്ഞു.

ക്ലൈമാറ്റിൽ രംഗത്തിൽ ഉണ്ണി മുകുന്ദൻ ഷർട്ട് ഇല്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ രംഗത്തിൽ അദ്ദേഹത്തിന്‍റെ ബോഡി മനോഹരമായ കാണുന്നതിന് എടുത്ത കഷ്ടപ്പാടുകൾ വലുതാണ്. ആ ദിവസം അദ്ദേഹം വെള്ളം കുടിച്ചിട്ടില്ല. ഡയറ്റ് ഭക്ഷണം മാത്രമാണ് കഴിച്ചത്. ആക്ഷൻ കമ്പോസ് ചെയ്യുന്നതിനിടയിൽ ഉണ്ണി എക്സസൈസ് ചെയ്‌തുകൊണ്ടിരിക്കും. എത്രത്തോളം മസിൽ പെരുക്കാൻ സാധിക്കുമോ അത്രത്തോളം അദ്ദേഹം ശ്രമിച്ചിട്ടുണ്ട്", ഉണ്ണിയെ കുറിച്ചു കലൈ പറഞ്ഞു.

'മാര്‍ക്കോ' കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്‌റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Also Read:തെലങ്കാനയിലും ആഞ്ഞുവീശി 'മാര്‍ക്കോ'; പതിമൂന്നാം ദിനത്തില്‍ റോക്കറ്റ് പോലെ കുതിച്ച് ബോക്‌സ് ഓഫിസ് കലക്ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.