ETV Bharat / entertainment

പുതുവത്സര സമ്മാനം ഗംഭീരം; ടൊവിനോ ചിത്രം 'ഐഡന്‍റിറ്റി' ബോക്‌സ് ഓഫിസില്‍ വേട്ട തുടങ്ങി, തമിഴ്‌നാട്ടില്‍ വര്‍ധിപ്പിച്ചത് 40 സ്‌ക്രീനുകള്‍ - IDENTITY BOX OFFICE COLELCTION

ചിത്രം റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം.

TOVINO THOMAS MOVIE  TOVINO TRISHA MOVIE  ഐഡന്‍റിറ്റി ബോക്‌സ് ഓഫിസ് കലക്ഷന്‍  തൃഷ മലയാളം സിനിമ
ഐഡന്‍റിറ്റി സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 3, 2025, 7:40 PM IST

ടൊവിനോ തോമസ് - തൃഷ കൃഷ്‌ണന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'ഐഡന്‍റിറ്റി'. പ്രേക്ഷകര്‍ക്ക് പുതുവത്സര സമ്മാനമായി ഇന്നലെ (ജനുവരി2) തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 'ഫോറന്‍സിക്' എന്ന ചിത്രത്തിന് ശേഷം സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുക്കെട്ടില്‍ എത്തിയ ചിത്രമാണിത്. 2025 ന്‍റെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

രാഗം മൂവിസിന്‍റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.

ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്‍റെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ 'ഐഡന്‍റിറ്റി'യുടെ പശ്ചാത്തല സംഗീതത്തെ കുറിച്ചും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയി ആണ് നിര്‍വഹിച്ചത്.

ഓപ്പണിംഗ് ഡേയില്‍ മികച്ച കലക്‌ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയോടാണ് 'ഐഡന്‍റിറ്റി' ഏറ്റുമുട്ടുന്നത്. ആഗോള തലത്തില്‍ 2.1 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയത്. ഇന്ത്യയില്‍ നിന്ന് 1.8 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് 1.6 കോടി രൂപയും തമിഴ്‌നാട്ടില്‍ നിന്ന് 0.15 കോടി രൂപയുമാണ് ഓപ്പണിംഗ് ഡേയില്‍ ലഭിച്ചത്. പ്രഖുക ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കുകളാണിവ.

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ 'അജയന്‍റെ രണ്ടാം മോഷണ'ത്തേക്കാള്‍ ഒരു കോടിയോളം കുറവാണിത്. വ്യാഴാഴ്‌ച പ്രവൃത്തി ദിനമായതിനാലാവാം 'എ ആര്‍ എമ്മി'നെ മറികടക്കാനാവാതിരുന്നതെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ എആര്‍ എം ഓണം റീലീസായാണ് എത്തിയത്. ആദ്യദിനത്തില്‍ 'എ ആര്‍ എമ്മി'ന് രണ്ട് കോടിക്ക് മുകളിലായിരുന്നു കലക്ഷന്‍ ലഭിച്ചിരുന്നത്.എന്നാല്‍ 'ഐഡന്‍റിറ്റി'ക്ക് വാരാന്ത്യത്തില്‍ മികച്ച കലക്‌ഷന്‍ ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെയും ട്രാക്കര്‍മാരുടെയും കണക്കു കൂട്ടല്‍.

അതേസമയം ചിത്രം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നാല്‍പതോളം അധിക സ്ക്രീനുകളണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച നേട്ടം കൊയ്യാനാവുമെന്ന് തന്നെയാണ് നിര്‍മാതാക്കളുടെ കണക്കു കൂട്ടല്‍. എന്നാല്‍ ബിഗ് ബഡ്‌ജറ്റില്‍ എത്തിയ ഈ ചിത്രത്തിന് വാരാന്ത്യത്തില്‍ മികച്ച കലക്ഷന്‍ ലഭിക്കേണ്ടതുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മൂന്ന് പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'ഐഡന്‍റിറ്റി'. ഒരു പോലീസുകാരന്‍, ഒരു സ്‌കെച്ച് ആര്‍ട്ടി്സ്‌റ്റ്, ഒരു സാക്ഷി എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു പിടിക്കിട്ടാപ്പുള്ളിയായ കൊലയാളിയെ കണ്ടത്താന്‍ ഇവര്‍ മൂവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവേണ്ടി വരുന്നു.

അതേസമയം ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്ന രേഖാ ചിത്രം, അര്‍ജുന്‍ അശോകന്‍ നായകനാകുന്ന എന്ന് സ്വന്തം പുണ്യാളന്‍ എന്നിവയും ജനുവരി 10 മുതല്‍ 'ഐഡന്‍റിറ്റി' യുമായി ഏറ്റുമുട്ടാനുണ്ടാകും. ഈ രണ്ട് ചിത്രങ്ങളിലും അനശ്വര രാജനാണ് നായിക.

'ഐഡന്‍റിറ്റി'യില്‍ പ്രധാന കഥാപാത്രങ്ങളായി ബോളിവുഡ് താരം മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്‌ണന്‍, വിശാഖ് നായർ തുടങ്ങിയവരും എത്തുന്നുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിംഗ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്‌ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രഫി: യാനിക്ക് ബെൻ,

ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.‌

Also Read:പതിനാലാം ദിവസവും ബോക്‌സ് ഓഫിസില്‍ 'മാര്‍ക്കോ' തരംഗം; ഹിന്ദിയിലും തെലങ്കാനയിലും കുതിപ്പ് തുടരുന്നു, തമിഴ് പതിപ്പ് ഇന്നെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.