കേരളം

kerala

ETV Bharat / entertainment

നാഗവല്ലിയെ അനുസ്‌മരിപ്പിച്ചുകൊണ്ട് മഞ്ജുലിക വീണ്ടും; ഭീതി നിറച്ച് ഭൂല്‍ ഭൂലയ്യ 3 ട്രെയിലര്‍ - BHOOL BHULAIYAA THREE TRAILER

മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ റീമേക്കാണ് ഭൂല്‍ ഭൂലയ്യ. ഈ ചിത്രത്തിന്‍റെ മൂന്നാം ഭാഗം ദീപാവലിയ റിലീസായി നവംബര്‍ 1 ന് തിയേറ്ററുകളില്‍

BHOOL BHULAIYAA 3  KARTIK AARYAN  മണിച്ചിത്രത്താഴ് റിമേക്ക്  ഭൂല്‍ ഭൂലയ്യ 3 സിനിമ
Bhool Bhulaiyaa 3 Trailer (eETV Bharat)

By ETV Bharat Entertainment Team

Published : Oct 9, 2024, 2:36 PM IST

ബോളിവഡ് താരങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് കാര്‍ത്ത് ആര്യന്‍. താരത്തിന്‍റെ പുതിയ ചിത്രമായ ഭൂല്‍ ഭൂലയ്യ 3യുടെ ട്രയിലര്‍ പുറത്തിറങ്ങി. കാഴ്‌ചക്കാരെ ഭീതിപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ ട്രയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ചിത്രത്തിന്‍റെ മൂന്നാം ഭാഗം വരുന്നുവെന്നതറിഞ്ഞത് മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമുള്ള കാത്തിരിപ്പിലാണ്. ജയ്‌പൂരിലെ സിനിമാ കാ മന്ദിര്‍ എന്നറിയപ്പെടുന്ന രാജ് മന്ദിറിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്. ഈ വമ്പന്‍ ചടങ്ങ് ആരാധകര്‍ക്ക് അവിസ്‌മരണീയമായ ആഘോഷമായിരുന്നു.

മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ആയി പ്രിയദര്‍ശന്‍ ബോളിവുഡില്‍ അവതരിപ്പിച്ച ചിത്രമാണ് ഭൂല്‍ ഭൂലയ്യ. ഫാസില്‍ ചിത്രമായ മണിച്ചിത്രത്താഴിന്‍റെ ഈ റീമേക്ക് 2007 ല്‍ ലാണ് പുറത്തിറങ്ങിയത്.

2022 ല്‍ അനീസ് ബസ്‌മിയുടെ സംവിധാനത്തില്‍ ഇതിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഭൂല്‍ ഭൂലയ്യ മൂന്നാം ഭാഗം തിയേറ്ററുകളില്‍ എത്തുകയാണ്.

ദീപാവലി റിലീസായി നവംബര്‍ 1ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മലയാളത്തിന്‍റെ നാഗവല്ലിയെ ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രമായി ഹിന്ദിയില്‍ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു. മഞ്ജുലിക എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ഭൂല്‍ ഭൂലയ്യ 3 യില്‍ വീണ്ടും ഇതേ കഥാപാത്രമായാണ് വിദ്യാബാലന്‍ എത്തുന്നത്. അനീസ് ബസ്‌മി തന്നെയാണ് ചിത്രത്തിന്‍റെ മൂന്നാം ഭാഗവും ഒരുക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭൂല്‍ ഭൂലയ്യ 2 വില്‍ അവതരിപ്പിച്ച റൂഹ് ബാബ എന്ന കഥാപാത്രമായാണ് കാര്‍ത്ത് ആര്യന്‍ എത്തുന്നത്. രാജ്‌പാല്‍ യാദവ്, വിജയ് റാസ് , അശ്വിനി കലേസ്‌കര്‍, രാജേഷ് ശര്‍മ, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മലയാളത്തിന്‍റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ ഹിന്ദി പതിപ്പായിരുന്നു ബൂല്‍ബൂലയ്യ. ഫാസില്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക ചെയ്‌തത് പ്രിയദര്‍ശനായിരുന്നു.

Also Read: തലൈവര്‍ വേട്ട തുടങ്ങി, ഇനി തീ പാറും; 'വേട്ടയ്യന്‍' ട്രെയിലര്‍ പുറത്ത്

ABOUT THE AUTHOR

...view details