കേരളം

kerala

ETV Bharat / entertainment

'ഗഗനചാരി' ടൈറ്റിൽ ട്രാക്ക് പുറത്ത്; മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ ചിത്രം

അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'ഗഗനചാരി'യിൽ അനാര്‍ക്കലി മരിക്കാർ, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Gaganachari Title Track  first dystopian film in Malayalam  ഗനചാരി ടൈറ്റിൽ ട്രാക്ക്  ഡിസ്റ്റോപ്പിയൻ ചിത്രം ഗഗനചാരി
Gaganachari Title Track

By ETV Bharat Kerala Team

Published : Jan 22, 2024, 6:52 PM IST

ലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം എന്ന സവിശേഷതയുമായി എത്തുന്ന സിനിമയാണ് 'ഗഗനചാരി'. 'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ട്രാക്ക് പുറത്തുവന്നു. റാപ്പിന്‍റെ ഈരടികളും ഉൾച്ചേർന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത് (Anarkali Marikar starrer Gaganachari Title Track out).

ശങ്കര്‍ ശര്‍മയാണ് ഗാനത്തിന് സംഗീതം നല്‍കിയത്. ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. നിരഞ്ജ് സുരേഷ്, ഭദ്ര രജിന്‍, ബി മുരളീകൃഷ്‌ണ, ഇവാന്‍ ടി ലീ (റാപ്പ്) എന്നിവർ ചേര്‍ന്നാണ് ആലാപനം. ഗാനത്തിലെ റാപ്പ് വരികള്‍ രചിച്ചത് രാഹുല്‍ മേനോനാണ്.

അനാര്‍ക്കലി മരിക്കാർ, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ജോണറിൽ ഒരുക്കിയ 'ഗഗനചാരി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ അജിത് വിനായക് നിർമിച്ച ഈ ചിത്രം കേരള പോപ്പ് കോണിന്‍റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പോപ്പ് കൾചർ പരിപാടിയായ 'കേരള പോപ്പ് കോണി'ൽ 'ഗഗനചാരി'യുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയറിനാണ് വേദിയൊരുങ്ങിയത് (Gaganachari Special screening at Kerala Pop Con).

ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷമാണ് 'കേരള പോപ്പ് കോണി'ൽ ചിത്രം പ്രദർശിപ്പിച്ചത്. മികച്ച ചിത്രം, മികച്ച വിഷ്വൽ ഇഫക്‌ട്‌സ് എന്നി വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.

ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. സുർജിത്ത് എസ് പൈ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ശങ്കർ ശർമയാണ് സംഗീത സംവിധാനം. 'സണ്ണി', '4 ഇയേഴ്‌സ്' എന്നി ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകർന്ന സിനിമ കൂടിയാണ് 'ഗഗനചാരി'.

സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി ഗ്രാഫിക്‌സ് ഒരുക്കിയത് മെറാക്കി സ്റ്റുഡിയോസ് ആണ്. കലാസംവിധാനം എം ബാവയും നിർവഹിച്ചിരിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, കോസ്റ്റ്യൂം ഡിസൈനർ - ബുസി ബേബി ജോൺ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്‌ടർ - അഖിൽ സി തിലകൻ, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ് - രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ - നൈറ്റ് വിഷൻ പിക്‌ചേഴ്‌സ്, ക്രിയേറ്റീവ്സ് - അരുൺ ചന്തു, മ്യൂറൽ ആർട്ട് - ആത്മ, വിതരണം - അജിത് വിനായക റിലീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details