കേരളം

kerala

ETV Bharat / entertainment

"മറ്റൊരു സ്‌ത്രീയാണ് അദ്ദേഹത്തിന് ശരിയെങ്കില്‍ ഞാന്‍ എന്ത് പറയാന്‍?" നടി വീണ നായര്‍ വിവാഹമോചിതയായി; ദാമ്പത്യം തകര്‍ത്തത് ബിഗ് ബോസോ? - VEENA NAIR DIVORCED

ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വര്‍ഷങ്ങളായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പിരിയുന്നത്. താന്‍ സന്തോഷവതിയാണെന്നും, മകന്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പം മാറി മാറി വളരുമെന്നും വീണ നായര്‍..

VEENA NAIR  VEENA NAIR SWATI SURESH GOT DIVORCE  വീണ നായര്‍ വിവാഹമോചിതയായി  വീണ നായര്‍
Veena Nair (ETV Bharat)

By ETV Bharat Entertainment Team

Published : Feb 4, 2025, 11:02 AM IST

സിനിമ സീരിയല്‍ നടി വീണ നായരും ആര്‍ജെ അമന്‍ ഭൈവിയും (സ്വാതി സുരേഷ്) വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും തങ്ങളുടെ വിവാഹമോചനത്തിന്‍റെ അവസാന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

2014ലായിരുന്നു വീണയും അമനും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ശേഷം തങ്ങള്‍ ഒരുമിച്ചല്ലെന്നും വീണ നായര്‍ സ്ഥിരീകരിച്ചു. എന്നാല്‍ നിയമപരമായി തങ്ങള്‍ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്‌തമാക്കിയിരുന്നു.

ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വര്‍ഷങ്ങളായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പിരിയുന്നത്. താന്‍ ജീവിതത്തില്‍ സന്തോഷവതിയാണെന്നും, മകന്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പം മാറി മാറി വളരുമെന്നും അടുത്തിടെ ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീണ നായര്‍ പറഞ്ഞിരുന്നു.

"എന്‍റെ മകന്‍ സന്തോഷവാനാണ്. ഞങ്ങളെ രണ്ട് പേരെയും അവന് മിസ് ചെയ്യില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്‍റെ സ്‌നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരു അമ്മയുടെ സ്‌നേഹം മാത്രമെ കൊടുക്കാന്‍ പറ്റൂ. അച്ഛന്‍റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല. അത് അവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്.

എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിലും ഒരു ഫുള്‍സ്‌റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുള്‍ സ്‌റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അത് എങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കും. അദ്ദേഹത്തിന്‍റെ പോസ്‌റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. മറ്റൊരു സ്‌ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുന്നതെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. നേരത്തെ ഇങ്ങനെയൊക്കെ ചോദിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്. അവന്‍റെ കാര്യങ്ങള്‍ നോക്കി നടത്തണം. പ്രൊഫഷനായി മുന്നോട്ട് പോകണം." -വീണ നായര്‍ ഇപ്രകാരമാണ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചത്.

ബിഗ് ബോസ് ആണോ വീണ നായരുടെ ദാമ്പത്യ ജീവതം തകരാന്‍ കാരണമായത്? ഈ ചോദ്യം നടി നിഷേധിക്കുകയായിരുന്നു. ഇതേക്കുറിച്ചും നടി പ്രതികരിച്ചു."ഒരു ഷോ കാരണം തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍കൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്‍റെയും മഞ്ജു പത്രോസിന്‍റെയും ഒക്കെ കുടുംബം തകര്‍ന്നുവെന്ന് പല കമന്‍റുകളും കണ്ടിരുന്നു. അത് അങ്ങനെയല്ല," വീണ നായര്‍ പറഞ്ഞു.

Also Read: മോഹൻലാലിന്‍റെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ' ചിത്രീകരണം പൂർത്തിയായി; കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍ - VRISHABHA MOVIE SHOOTING COMPLETED

ABOUT THE AUTHOR

...view details